Skip to content
Sports

ഓസ്ട്രേലിയക്ക് തിരിച്ചടി രണ്ടാം ഇന്നിങ്‌സിലും തകർച്ച, 134 റൺസിന് 8 വിക്കറ്റ് നഷ്ടം

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിലും ബാറ്റിംഗ് നിര തകർന്നു. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 40 ഓവറിൽ 144 റൺസിന് 8 വിക്കറ്റ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ക്രീസിൽ മിച്ചൽ സ്റ്റാർക്കും (47 പന്തിൽ 16), നേഥൻ ലയണുമാണുള്ളത്. നിലവിൽ 218 റൺസിന്റെ ലീഡാണ് ഓസീസിനുള്ളത്.

N

News Desk

Published on: 13 Jun 2025, 2:08 pm

ഓസ്ട്രേലിയക്ക് തിരിച്ചടി രണ്ടാം ഇന്നിങ്‌സിലും തകർച്ച, 134 റൺസിന് 8 വിക്കറ്റ് നഷ്ടം

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിലും ബാറ്റിംഗ് നിര തകർന്നു. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 40 ഓവറിൽ 144 റൺസിന് 8 വിക്കറ്റ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ക്രീസിൽ മിച്ചൽ സ്റ്റാർക്കും (47 പന്തിൽ 16), നേഥൻ ലയണുമാണുള്ളത്. നിലവിൽ 218 റൺസിന്റെ ലീഡാണ് ഓസീസിനുള്ളത്.

ദക്ഷിണാഫ്രിക്കൻ പേസർമാരായ കഗിസോ റബാദയും ലുങ്കി എൻഗിഡിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കി. അഞ്ച് ഓസ്ട്രേലിയൻ ബാറ്റ്‌സ്മാൻമാർക്ക് രണ്ടക്കം കടക്കാനായില്ല. 73 റൺസെടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായ ഓസീസിനെ അലക്സ് ക്യാരിയുടെ (50 പന്തിൽ 43) ചെറുത്തുനിൽപ്പാണ് 100 കടത്തിയത്.

Related Stories