Skip to content
Sports

ഐ.പി.എൽ: അശ്വിൻ ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് വിടാൻ തയ്യാറെടുത്ത് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. അടുത്ത സീസണിനു മുൻപ് തന്നെ ടീമിൽനിന്ന് ഒഴിവാക്കണമെന്ന് അശ്വിൻ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായി സൂചനകളുണ്ട്. കഴിഞ്ഞ സീസണിലെ താരലേലത്തിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് 9.75 കോടി രൂപ മുടക്കിയാണ് അശ്വിൻ തൻ്റെ ആദ്യ

N

News Desk

Published on: 9 Aug 2025, 2:29 pm

ഐ.പി.എൽ: അശ്വിൻ ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് വിടാൻ തയ്യാറെടുത്ത് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. അടുത്ത സീസണിനു മുൻപ് തന്നെ ടീമിൽനിന്ന് ഒഴിവാക്കണമെന്ന് അശ്വിൻ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായി സൂചനകളുണ്ട്.

കഴിഞ്ഞ സീസണിലെ താരലേലത്തിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് 9.75 കോടി രൂപ മുടക്കിയാണ് അശ്വിൻ തൻ്റെ ആദ്യ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സിൽ തിരിച്ചെത്തിയത്. 2009 മുതൽ 2015 വരെ ചെന്നൈക്കായി കളിച്ച അശ്വിൻ, പിന്നീട് പഞ്ചാബ് കിംഗ്‌സിൻ്റെ നായകനായും, തുടർന്ന് രാജസ്ഥാൻ റോയൽസിനായും കളിച്ചിട്ടുണ്ട്.

കരിയർ ചെന്നൈയിൽ അവസാനിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് താരം മടങ്ങിയെത്തിയത്. എന്നാൽ, കഴിഞ്ഞ സീസണിൽ കളിച്ച 9 മത്സരങ്ങളിൽ നിന്ന് വെറും 7 വിക്കറ്റുകൾ മാത്രമാണ് അശ്വിന് നേടാനായത്. ഈ പ്രകടനം താരത്തിൻ്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് വിലയിരുത്തപ്പെടുന്നു.

Related Stories