ഏഷ്യ കപ്പ്: സൂപ്പർ ഓവറിൽ സൂപ്പറായി ഇന്ത്യ, ശ്രീലങ്ക പൊരുതി വീണു
ഏഷ്യാ കപ്പില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന അവസാന സൂപ്പര്‍ ഫോര്‍ മത്സരം ആവേശകരമായാണ് അവസാനിച്ചത്. മത്സരം ടൈ ആയതോടെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. സൂപ്പര്‍ ഓവറിനിടെ ശ്രീലങ്കന്‍ താരം ദസുന്‍ ഷാനകയുടെ വിക്കറ്റുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്. ഈ ഏഷ്യാകപ്പി

ഏഷ്യാ കപ്പില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന അവസാന സൂപ്പര്‍ ഫോര്‍ മത്സരം ആവേശകരമായാണ് അവസാനിച്ചത്. മത്സരം ടൈ ആയതോടെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. സൂപ്പര്‍ ഓവറിനിടെ ശ്രീലങ്കന്‍ താരം ദസുന്‍ ഷാനകയുടെ വിക്കറ്റുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്.
ഈ ഏഷ്യാകപ്പിലെ ഏറ്റവുമുയർന്ന സ്കോറായ 202 റൺസ് ഉയർത്തിയ ഇന്ത്യക്കെതിരെ ലങ്ക നടത്തിയത് തീപാറും പോരാട്ടം. 58 പന്തിൽ 107 റൺസുമായി പാതും നിസാങ്ക നടത്തിയ പോരാട്ടത്തിന്റെ മിടുക്കിൽ ലങ്ക പൊരുതിയപ്പോൾ മത്സരം കലാശിച്ചത് ടൈയിൽ. ഏഴ് ബൗണ്ടറിയും ആറ് സിക്സറുമടക്കമായിരുന്നു നിസാങ്കയുടെ സെഞ്ച്വറി. അവസാന ഓവറുകളിൽ ഇന്ത്യ താളം വീണ്ടെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. സൂപ്പർ ഓവറിൽ ഇന്ത്യക്കായി അർഷ്ദീപ് ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ലങ്കക്ക് കുറിക്കാനായത് രണ്ട് റൺസ് മാത്രം. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആദ്യപന്തിൽ ലക്ഷ്യം മറികടന്നു.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
