ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 41 റണ്ണിന് തകർത്ത് ഇന്ത്യ ഫൈനലിൽ. സൂപ്പർ ഫോറിൽ ഒരു മത്സരം ശേഷിക്കെയാണ് സൂര്യകുമാർ യാദവിന്റെയും കൂട്ടരുടെയും മുന്നേറ്റം. 168 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് ഇന്നിംഗ്സ് 127ൽ അവസാനിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും വരുൺ ചക്രവർത്തി ജസ്പ്രീത് ബു

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 41 റണ്ണിന് തകർത്ത് ഇന്ത്യ ഫൈനലിൽ. സൂപ്പർ ഫോറിൽ ഒരു മത്സരം ശേഷിക്കെയാണ് സൂര്യകുമാർ യാദവിന്റെയും കൂട്ടരുടെയും മുന്നേറ്റം. 168 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് ഇന്നിംഗ്സ് 127ൽ അവസാനിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും വരുൺ ചക്രവർത്തി ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ട്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണർ അഭിഷേക് ശർമയുടെ അർധ സെഞ്ച്വറി മികവിലാണ് പൊരുതാവുന്ന ടോട്ടൽ പടുത്തുയർത്തിയത്. 37 പന്തുകൾ നേരിട്ട താരം 6 ഫോറും 5 സിക്സുമടക്കം 75 റൺസാണ് അടിച്ചുക്കൂട്ടിയത്. ആദ്യ മൂന്നോവറിൽ നേടാനായത് 17 റണ്ണായിരുന്നു. തുടർന്നുള്ള മൂന്നോവറിൽ 55 റണ്ണാണ് അഭിഷേകും ശുഭ്‌മാൻ ഗില്ലും ചേർന്ന് അടിച്ചുകൂട്ടിയത്. ആറ് ഓവറിൽ സ്‌കോർ 72ലേക്ക് കുതിച്ചു. ഇതിനിടെ ഗിൽ (19 പന്തിൽ 29) പുറത്തായി. പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തിൽ അഭിഷേക് റണ്ണൗട്ടായത് ഇന്ത്യയെ ബാധിച്ചു.
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് ഓപണർ സൈഫ് ഹസൻ 69 നേടിയെങ്കിലും മറുപുറത്ത് വിക്കറ്റുകൾ വീണതോടെ ഇന്ത്യ വിജയിക്കുകയായിരുന്നു. 21 റൺസ് നേടിയ പർവേസ് ഹൊസൈൻ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ഇരട്ടയക്കം കടന്ന ഏക ബാറ്റർ.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
