അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളും വ്യവസായിയുമായ സാനിയ ചന്ദോക്ക് ആണ് വധു. മുംബൈയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ഇവരുടെ വിവാഹനിശ്ചയം കഴ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളും വ്യവസായിയുമായ സാനിയ ചന്ദോക്ക് ആണ് വധു. മുംബൈയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടിയ സാനിയ, ‘മിസ്റ്റർ പോവ്‌സ്’ എന്ന വളർത്തുമൃഗങ്ങൾക്കായുള്ള സലൂണിന്റെ സ്ഥാപക കൂടിയാണ്. അതേസമയം, ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അർജുൻ കളിച്ചിട്ടുണ്ട് ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.
Related Stories

ലോകകപ്പ് ഫെെനലിലെ അടി, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്, വൻ തുക പിഴ, തല്ലുണ്ടാക്കിയവർക്കെല്ലാം ശിക്ഷ
News Desk · 22 Aug 2026

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
News Desk · 13 Aug 2026

‘മാൽവിനാസ് അർജന്റീനയുടേത്’; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ പഴയ മുറിവുകൾ തുറന്ന് അർജന്റീന താരങ്ങൾ
News Desk · 16 Jul 2026

നാട്ടിൽ നിന്ന് 500 കിലോ ബീഫും ബാർബിക്യൂവും; ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിന് പിന്നിലെ രഹസ്യം ഇതാണ്!
News Desk · 16 Jul 2026
