Skip to content
Sports

കായികമന്ത്രിക്കെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കരാർ ലംഘിച്ചത് കേരള സർക്കാർ

കേരള കായികമന്ത്രിക്കെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എ.എഫ്.എ) രംഗത്തെത്തി. മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം കേരളം സന്ദർശിക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് പിൻമാറിയതിന് കാരണം കേരള സർക്കാരാണെന്ന് എ.എഫ്.എ പ്രതിനിധി ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെ

N

News Desk

Published on: 9 Aug 2025, 12:11 pm

കായികമന്ത്രിക്കെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കരാർ ലംഘിച്ചത് കേരള സർക്കാർ

കേരള കായികമന്ത്രിക്കെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എ.എഫ്.എ) രംഗത്തെത്തി. മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം കേരളം സന്ദർശിക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് പിൻമാറിയതിന് കാരണം കേരള സർക്കാരാണെന്ന് എ.എഫ്.എ പ്രതിനിധി ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും പീറ്റേഴ്സൺ വ്യക്തമാക്കി.

അതേസമയം, അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ മുതൽ പല തർക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. കായികമന്ത്രി വി. അബ്ദുറഹിമാനും സ്പോൺസറും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മെസ്സിയും ടീമും കേരളത്തിലെത്തുമെന്ന പ്രഖ്യാപനം വന്നത്. ഇതിനിടെ മെസ്സിപ്പട അമേരിക്കയിലേക്ക് പോകുമെന്നും കേരള സന്ദർശനം റദ്ദാക്കിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്ന്, സ്പോൺസർമാരാണ് കരാർ ലംഘിച്ചതെന്നാണ് കേരള സർക്കാർ ആദ്യം പറഞ്ഞിരുന്നത്.

Related Stories