Skip to content
Sports

പ്രീമിയർ ലീഗിൽ ലിവർപൂളിനും സിറ്റിക്കും ചെൽസിക്കും സമനില കുരുക്ക്

ലണ്ടൻ: പ്രീമിയർ ലീഗിലെ വമ്പന്മാരെല്ലാം സമനിലയിൽ കുരുങ്ങിയ ദിനമായിരുന്നു. ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ കരുത്തർക്കെല്ലാം സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെ 1-1ന് പൂട്ടി നോട്ടിങ്ഹാം ഫോറസ്റ്റ് പോയിന്റ് പട്ടികയിൽ ആഴ്സനലിനെ പിന്തള്ളി രണ

W

web desk

Published on: 15 Jan 2025, 10:11 am

പ്രീമിയർ ലീഗിൽ ലിവർപൂളിനും സിറ്റിക്കും ചെൽസിക്കും സമനില കുരുക്ക്

ലണ്ടൻ: പ്രീമിയർ ലീഗിലെ വമ്പന്മാരെല്ലാം സമനിലയിൽ കുരുങ്ങിയ ദിനമായിരുന്നു. ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ കരുത്തർക്കെല്ലാം സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെ 1-1ന് പൂട്ടി നോട്ടിങ്ഹാം ഫോറസ്റ്റ് പോയിന്റ് പട്ടികയിൽ ആഴ്സനലിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി.

 

നോട്ടിങ്ഹാമിന്റെ സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടാം മിനിറ്റിൽ ക്രിസ് വുഡാണ് നോട്ടിങ്ഹാമിനെ മുന്നിലെത്തിക്കുന്നത്. രണ്ടാം പകുതിയിൽ 66ാം മിനിറ്റിൽ ഡീഗോ ജോട്ടയുടെ ഗോളിലൂടെയാണ് ലിവർപൂൾ മറുപടി ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ബേൺമൗത്ത് 2-2ന് ചെൽസിയെ തളച്ചു. 13ാം മിനിറ്റിൽ കോൾ പാൽമറിന്റെ ഗോളിലൂടെ ചെൽസിയാണ് ആദ്യ ലീഡെടുക്കുന്നത്. 50ാം മിനിറ്റിൽ ജസ്റ്റിൻ ക്ലുവർട്ട് പെനാൽറ്റിയിലൂടെ ഗോൾ തിരിച്ചടിച്ചു(1-1). 68ാം മിനിറ്റിൽ ചെൽസിയെ ഞെട്ടിച്ച് ആന്റണീ സെമൻയോ ബേൺമൗത്തിനെ മുന്നിലെത്തിച്ചു(2-1). എന്നാൽ അന്തിമവിസിലിന് തൊട്ടുമുൻപ് റീസ് ജെയിംസ് തോൽവിയി

ൽ നിന്ന് രക്ഷിക്കുകയായിരുന്നു.

Related Stories