Skip to content
Kerala

ശാഖയില്‍ ആര്‍എസ്എസുകാരാല്‍ നിരന്തരം ലൈംഗിക പീഡനത്തിനിരയായി, ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്തു

ആർ.എസ്.എസ്. ശാഖയിൽ വെച്ച് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തി യുവാവ് ജീനൊടുക്കി. കോട്ടയം തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുൻപ് ഇൻസ്റ്റാഗ്രാമിൽ ഷെഡ്യൂൾ ചെയ്ത് പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് യുവാവ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. മരണമൊഴിയിലെ ഗു

N

News Desk

Published on: 11 Oct 2025, 12:09 pm

ശാഖയില്‍ ആര്‍എസ്എസുകാരാല്‍ നിരന്തരം ലൈംഗിക പീഡനത്തിനിരയായി, ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്തു

ആർ.എസ്.എസ്. ശാഖയിൽ വെച്ച് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തി യുവാവ് ജീനൊടുക്കി. കോട്ടയം തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ആത്മഹത്യ ചെയ്തത്.  മരിക്കുന്നതിന് മുൻപ് ഇൻസ്റ്റാഗ്രാമിൽ ഷെഡ്യൂൾ ചെയ്ത് പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് യുവാവ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

മരണമൊഴിയിലെ ഗുരുതര ആരോപണങ്ങൾ

  • ലൈംഗിക പീഡനം: നാല് വയസ്സുള്ളപ്പോൾ മുതൽ അയൽവാസിയായ ഒരാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും, ഇയാളെ കൂടാതെ ആർ.എസ്.എസ്. സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നു എന്നും അനന്തുവിന്റെ കുറിപ്പിൽ പറയുന്നു.
  • ആക്രമണത്തിന് ഇര: ആർ.എസ്.എസ്. ക്യാമ്പുകളിലും പരിശീലന കേന്ദ്രങ്ങളിലും വെച്ച് ലൈംഗിക പീഡനത്തിന് പുറമെ ക്രൂരമായ ആക്രമണങ്ങൾക്കും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് തന്നെ തല്ലിയിട്ടുണ്ട്.
  • മാനസികാഘാതം: നിരന്തരമായ പീഡനം കാരണം തനിക്ക് ഒ.സി.ഡി (Obsessive Compulsive Disorder), പാനിക് അറ്റാക്ക് തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നും, ഇത് വിഷാദത്തിന്റെ അങ്ങേയറ്റത്തേക്ക് തന്നെ എത്തിച്ചെന്നും യുവാവ് പറയുന്നു.
  • മുന്നറിയിപ്പ്: തനിക്ക് ജീവിതത്തിൽ ഏറ്റവും അധികം വെറുപ്പുള്ള സംഘടനയാണ് ആർ.എസ്.എസ്. എന്നും, ഒരു ആർ.എസ്.എസ്. പ്രവർത്തകനുമായി സുഹൃദ്ബന്ധം സ്ഥാപിക്കരുത് എന്നും കുറിപ്പിൽ പറയുന്നു.

വിഷം കൊണ്ടുനടക്കുന്നവർ

“ഞാൻ വർഷങ്ങളോളം പ്രവർത്തിച്ച സംഘടന ആയതുകൊണ്ട് എനിക്ക് നന്നായി അറിയാം. ജീവിതത്തിൽ ഒരിക്കലും ഒരു ആർ.എസ്.എസ്. പ്രവർത്തകനെ സുഹൃത്താക്കരുത്. നിങ്ങളുടെ അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിൽപ്പോലും അവരെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക. അത്രയ്ക്ക് വിഷം കൊണ്ടുനടക്കുന്നവരാണ് ആർ.എസ്.എസുകാർ,” യുവാവ് കുറിപ്പിൽ പറയുന്നു.

പീഡകനായ വ്യക്തി ഒരു സജീവ ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകനാണ് എന്നും, താൻ മാത്രമല്ല ഇയാളുടെ ഇരയെന്നും നിരവധി കുട്ടികൾക്ക് ഇയാളിൽ നിന്ന് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അനന്തു വെളിപ്പെടുത്തി. ഇത്തരം പീഡകരെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണെന്നും യുവാവ് കൂട്ടിച്ചേർത്തു.

രക്ഷാകർത്താക്കൾക്കുള്ള സന്ദേശം

കുറിപ്പിൽ രക്ഷാകർത്താക്കൾക്ക്ഒരു സന്ദേശവും യുവാവ് നൽകുന്നുണ്ട്. കുട്ടികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നും, നല്ല സ്പർശനത്തെക്കുറിച്ചും മോശം സ്പർശനത്തെക്കുറിച്ചും പറഞ്ഞ് കൊടുക്കണമെന്നും പറയുന്നു. കുട്ടിക്കാലത്തുണ്ടാകുന്ന ആഘാതങ്ങളിൽ നിന്ന് (ട്രോമകളിൽ നിന്ന്) ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ലെന്നും, ലോകത്ത് ഒരു കുട്ടിക്കും തന്റെ അവസ്ഥ ഉണ്ടാകരുത് എന്നും യുവാവ് ഓർമ്മിപ്പിച്ചു.

പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories