Skip to content
Kerala

തന്നെയും രാഹുല്‍ ‘ഫ്‌ളെര്‍ട്ട്’ ചെയ്‌തെന്ന് ജസ്ല മടാശ്ശേരി, തെളിവുകള്‍ പുറത്ത് വിട്ടു

മുന്‍ കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്‌ല മാടശേരി. രാഹുൽ തനിക്ക് അയച്ച ഫെയ്‌സ്ബുക്ക് സന്ദേശങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് ജസ്‌ല രംഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ വെറുമൊരു ‘കോഴിയല്ല’, മറിച്ച് ‘കുരുപ്പ് പിടിച്ച കോഴിയ

N

News Desk

Published on: 3 Feb 2026, 7:40 pm

തന്നെയും രാഹുല്‍ ‘ഫ്‌ളെര്‍ട്ട്’ ചെയ്‌തെന്ന് ജസ്ല മടാശ്ശേരി, തെളിവുകള്‍ പുറത്ത് വിട്ടു

മുന്‍ കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്‌ല മാടശേരി. രാഹുൽ തനിക്ക് അയച്ച ഫെയ്‌സ്ബുക്ക് സന്ദേശങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് ജസ്‌ല രംഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ വെറുമൊരു ‘കോഴിയല്ല’, മറിച്ച് ‘കുരുപ്പ് പിടിച്ച കോഴിയാണെന്ന്’ ജസ്‌ല തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആഞ്ഞടിച്ചു.

രാഹുലിന്റെ ഒരു ഇന്റർവ്യൂ കണ്ടതിന് ശേഷമാണ് താൻ ഈ വെളിപ്പെടുത്തൽ നടത്തുന്നതെന്ന് ജസ്‌ല വ്യക്തമാക്കി. “മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നു. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോഴാണ് അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ” എന്ന് ജസ്‌ല കുറിച്ചു. പെണ്ണുങ്ങളോട് പരിധിവിട്ട് വീമ്പു കളിച്ചാൽ പലരുടെയും മുഖംമൂടി അഴിച്ചുമാറ്റാൻ കേരളത്തിലെ സ്ത്രീകൾക്ക് തന്റേടമുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

നേരത്തെ കോൺഗ്രസ് സഹയാത്രികയായ എം.എ. ഷഹനാസും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. രാഹുൽ സ്ത്രീകളെ മാനിപുലേറ്റ് ചെയ്യുന്ന ആളാണെന്നും കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ച് അന്വേഷിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഹുലിന്റെ സ്വഭാവം നേരത്തെ മനസ്സിലാക്കിയത് കൊണ്ട് നിർത്തേണ്ടിടത്ത് നിർത്തിയെന്നും ഷഹനാസ് വ്യക്തമാക്കി.

സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്രയായി മത്സരരംഗത്തിറങ്ങുന്നതെങ്കിൽ അത് കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ജസ്‌ല കുറിപ്പിൽ പറയുന്നു. നിയമസഭയിൽ ഇരിക്കുന്ന മന്ത്രിപുത്രന്മാരുടെ വരെ മുഖംമൂടി അഴിച്ചുമാറ്റാൻ സ്ത്രീകൾക്ക് കഴിയുമെന്നും, രാഹുൽ മാങ്കൂട്ടത്തിൽ മോശക്കാരനല്ലെന്ന് ന്യായീകരിക്കുന്നവർക്ക് ഈ ചാറ്റുകൾ ഒരു പാഠമാകട്ടെ എന്നും അവർ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ അയച്ച മെസേജുകൾ ജസ്‌ല സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Related Stories