ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്പന്നങ്ങള് വാങ്ങരുത്, ആ ലാഭം പോകുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്’ വിദ്വേഷ പ്രചാരണം തുടർന്ന് യോഗി
ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാല്‍ ഉല്പന്നങ്ങളിലൂടെ ലഭിക്കുന്ന ലാഭം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും, ഭീകരവാദം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ലവ് ജിഹാദ് എന്നിവയ്ക്കായാണ് ഈ പണം ഉപയോഗിക്കുന

ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാല്‍ ഉല്പന്നങ്ങളിലൂടെ ലഭിക്കുന്ന ലാഭം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും, ഭീകരവാദം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ലവ് ജിഹാദ് എന്നിവയ്ക്കായാണ് ഈ പണം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഗോരഖ്പൂരില്‍ നടന്ന ആര്‍എസ്എസ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു യുപി മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം.
ഹലാല്‍ സര്ട്ടിഫിക്കേഷന് ഉപയോഗിച്ച് ചിലര്‍ 25,000 കോടി രൂപയുടെ കൊള്ളലാഭമുണ്ടാക്കിയെന്നും, ഇതിനായി സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍, അതില്‍ ഹലാല്‍ സര്‍ട്ടിഫൈഡ് ടാഗ് ഇല്ലെന്ന് ഉറപ്പുവരുത്തണം എന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
‘നിങ്ങള്‍ എന്ത് വാങ്ങുമ്പോഴും അതില്‍ ഹലാല്‍ സര്‍ട്ടിഫൈഡ് ടാഗ് ഇല്ലെന്ന് ഉറപ്പുവരുത്തണം. വസ്ത്രങ്ങളിലും സോപ്പുകളിലും തീപ്പെട്ടിയില്‍ വരെ ഇപ്പോള്‍ ഹലാല്‍ സര്ട്ടിഫിക്കേഷന് ടാഗ് വരുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ അതിന് ആരും ധൈര്യപ്പെടില്ല,’ അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഔദ്യോഗിക അംഗീകാരം ഇല്ലാതിരുന്നിട്ടും ഹലാല്‍ സര്ട്ടിഫിക്കേഷന് ഉപോയഗിച്ച് അവര്‍ 25,000 കോടി രൂപ ലാഭമുണ്ടാക്കി എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ‘ഈ പണമെല്ലാം ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനത്തിനും ലവ് ജിഹാദിനും മതപരിവര്‍ത്തനത്തിനുമായി ഉപയോഗിക്കുകയാണ്,’ യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഉപയോക്താക്കളെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്റെ പേരില്‍ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ഷന നടപടിയെടുക്കുമെന്നും യുപി മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ചങ്കുര്‍ ബാബയെപ്പോലുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുഖ്യമന്ത്രിയുടെ വസതിയിലും രാജ് ഭവനിലും നടന്നുവന്നിരുന്ന ഈദ് മിലന് പരിപാടി അവസാനിപ്പിച്ചതിനെക്കുറിച്ചും യോഗി ആദിത്യനാഥ് ഇതേ വേദിയില്‍ പ്രതികരിച്ചു.
‘ഞാന്‍ മുഖ്യമന്ത്രിയായ സമയത്ത് മുഖ്യമന്ത്രിയുടെ വസതിയിലും രാജ് ഭവനിലും ഈദ് മിലന് പരിപാടി സംഘടിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍ അവിടെ ഹോളിയോ ദീപാവലിയോ ആഘോഷിക്കുന്നുണ്ടായിരുന്നില്ല. ഇന്ത്യ മതേതര പാരമ്പര്യമുള്ള രാജ്യമാണ്. അത് മുഖ്യമന്ത്രിയുടെ വസതിയും രാജ് ഭവനുമെല്ലാം പിന്തുടരേണ്ടതാണ്. അത്തരം പരിപാടികള്‍ നാം സംഘടിപ്പിക്കേണ്ടതില്ല,’ അദ്ദേഹം നിലപാട് വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
