Skip to content
Kerala

ജൂതപ്പള്ളി തീവെപ്പ് കേസ്: ‘ക്വട്ടേഷൻ തന്നത് വിക്രം’; അന്വേഷണ സംഘത്തിന് മുന്നിൽ നിർണായക മൊഴിയുമായി പ്രതി എബിൻ പോൾ

എറണാകുളം മാർക്കറ്റ് റോഡിലുള്ള ജൂതപ്പള്ളി തീവെച്ച കേസിൽ നിർണായക മൊഴിയുമായി മുഖ്യപ്രതി എബിൻ പോൾ രംഗത്ത്. വിക്രം എന്നയാളാണ് തനിക്ക് ഈ കൃത്യത്തിനുള്ള ക്വട്ടേഷൻ നൽകിയതെന്ന് പ്രതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഓൺലൈൻ വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തീവെക്കാൻ തനിക്ക

N

News Desk

Published on: 20 Oct 2026, 5:39 pm

ജൂതപ്പള്ളി തീവെപ്പ് കേസ്: ‘ക്വട്ടേഷൻ തന്നത് വിക്രം’; അന്വേഷണ സംഘത്തിന് മുന്നിൽ നിർണായക മൊഴിയുമായി പ്രതി എബിൻ പോൾ

എറണാകുളം മാർക്കറ്റ് റോഡിലുള്ള ജൂതപ്പള്ളി തീവെച്ച കേസിൽ നിർണായക മൊഴിയുമായി മുഖ്യപ്രതി എബിൻ പോൾ രംഗത്ത്. വിക്രം എന്നയാളാണ് തനിക്ക് ഈ കൃത്യത്തിനുള്ള ക്വട്ടേഷൻ നൽകിയതെന്ന് പ്രതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഓൺലൈൻ വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

തീവെക്കാൻ തനിക്ക് ‘ബോസ്’ എന്നയാളാണ് നിർദേശം നൽകിയതെന്നായിരുന്നു എബിൻ പോൾ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. വിക്രം തന്നെയാണോ ഈ ‘ബോസ്’ എന്ന കാര്യം അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ഇതിനിടയിൽ പ്രതിയുടെ വടയമ്പാടിയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻ രാസലഹരി ശേഖരവും കണ്ടെത്തിയിട്ടുണ്ട്.

പുത്തൻകുരിശ് പൊലീസ് നടത്തിയ പരിശോധനയിൽ ഏഴ് ഇനങ്ങളിലായി 105.703 ഗ്രാം ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ജൂതപ്പള്ളി കത്തിച്ച കേസിന് പുറമെ ഇയാളുടെ പേരിൽ എൻ.ഡി.പി.എസ് നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. മുവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമും ഇതേ രീതിയിൽ താൻ തീവെച്ച് നശിപ്പിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

പ്രതിയുടെ ഫോണിൽ നിന്ന് യഹൂദ ആരാധനാലയങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും വിവിധ നഗരങ്ങളിൽ ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ രാജ്യാന്തര തീവ്രവാദ ബന്ധങ്ങളോ സംഘടിതമായ ആസൂത്രണമോ ഉണ്ടോയെന്ന കോണിലാണ് അന്വേഷണ സംഘം ഇപ്പോൾ കാര്യങ്ങൾ പരിശോധിക്കുന്നത്.

Related Stories