നിയമസഭ തെരഞ്ഞെടുപ്പ്, നജ്മ തബ്ഷീറയെ സ്ഥാനാര്‍ഥിയാക്കണമെന്ന് വിവാദ സൈബര്‍ പോരാളി യാസര്‍ എടപ്പാള്‍
യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറയെ നിയമസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സൈബര്‍ പടയിലെ വിവാദ നായകന് യാസര്‍ എടപ്പാള്‍ രംഗത്ത്. ഒരു യൂടൂബ് ചാനലിലെ ചാറ്റിനിടെയാണ് നജ്മ തബ്ഷീറയെ സ്ഥാനാര്‍ഥിയാക്കണമെന്ന് യാസര്‍ ആവശ്യപ്പെട്ടത്. ഹരിത വിവാദ കാലത്ത് ഏറ്റവും കുപ്രസിദ്ധിയോടെ ചര്‍ച്ച ചെയ്യപ്പ

യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറയെ നിയമസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സൈബര്‍ പടയിലെ വിവാദ നായകന് യാസര്‍ എടപ്പാള്‍ രംഗത്ത്. ഒരു യൂടൂബ് ചാനലിലെ ചാറ്റിനിടെയാണ് നജ്മ തബ്ഷീറയെ സ്ഥാനാര്‍ഥിയാക്കണമെന്ന് യാസര്‍ ആവശ്യപ്പെട്ടത്.
ഹരിത വിവാദ കാലത്ത് ഏറ്റവും കുപ്രസിദ്ധിയോടെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് യാസര്‍ എടപ്പാള്‍. പി കെ ഫിറോസ് , ഫാത്തിമ തഹ്ലിയ, നജ്മ തബ്ഷീറ, എന്നിവര്‍ക്കായി യാസര്‍ എടപ്പാള്‍ സൈബര്‍ പ്രചാരണം നടത്തിയിരുന്നു.
യാസര്‍ എടപ്പാളിന്റെ സ്വാധീനത്തിലാണ് ഹരിതയുടെ പല നേതാക്കളുമെന്ന പി കെ നവാസിന്റെ യോഗ പരാമര്‍ശം നജ്മ തബ്ഷീറയാണ് വിവാദമാക്കിയത്. നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്ന പൊലീസ് കേസും നജ്മ നല്കി. യാസര്‍ എടപ്പാളുമായി ഹരിതയുടെ നേതാക്കള്‍ക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു അന്ന് നജ്മയും തഹ്ലിയയും പറഞ്ഞിരുന്നത്. ഈ പശ്ചാത്തലത്തിലാണ് യാസര്‍ എടപ്പാളിന്റെ ആവശ്യം ശ്രദ്ധ നേടുന്നത്.
മങ്കട നിയമസഭാ സീറ്റില്‍ മത്സരിക്കാനായി നജ്മ ശ്രമിക്കുന്നുണ്ട്. സാദിഖലി തങ്ങള്‍ക്ക് അനഭിമതയായതിനാല് സീറ്റ് ലഭിക്കാനുള്ള സാധ്യത വിരളമാണ്. നജ്മയെ മത്സരിപ്പിക്കണമെന്ന ആവശ്യം സാമൂഹ്യമാധ്യമങ്ങളില്‍ ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനിടെയാണ് വിവാദ നായകനായ യാസര്‍ എടപ്പാളും രംഗത്തുവന്നത്.
ഫാത്തിമ തഹ്ലിയ താത്കാലിക ട്രെന്‍ഡ് മാത്രമാണെന്നാണ് ഈ സംസാരത്തിനിടെ യാസര്‍ എടപ്പാള്‍ പറയുന്നത്. ഷാഹിന നിയാസിയെന്ന വനിതാ ലീഗ് വൈസ് പ്രസിഡണ്ടിനെ കൂടി സ്ഥാനാര്‍ഥിയാക്കണമെന്ന വിചിത്ര ആവശ്യം കൂടി യാസര്‍ എടപ്പാള്‍ മുന്നോട്ട് വെക്കുന്നുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
