Skip to content
Kerala

എ.പിയെ കുറിച്ച് താനെഴുതിയ ഇംഗ്ലീഷ് പുസ്തകം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നു, ഗുരുതര ആരോപണവുമായി ഗവേഷക

എ.പി. അബൂബക്കര്‍ മുസ്ലിയാരെക്കുറിച്ച് ഇംഗ്ലീഷില്‍ താന്‍ എഴുതിയ പുസ്തകം മറ്റൊരു വ്യാപാരിയുടെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് ഗവേഷക ആദില ഹുസൈന്‍ രംഗത്ത്. കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാന്‍ഡ്മാര്‍ക്ക് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ യാസര്‍ അറഫാത്

N

News Desk

Published on: 22 Sept 2025, 3:32 pm

എ.പിയെ കുറിച്ച് താനെഴുതിയ ഇംഗ്ലീഷ് പുസ്തകം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നു, ഗുരുതര ആരോപണവുമായി ഗവേഷക

എ.പി. അബൂബക്കര്‍ മുസ്ലിയാരെക്കുറിച്ച് ഇംഗ്ലീഷില്‍ താന്‍ എഴുതിയ പുസ്തകം മറ്റൊരു വ്യാപാരിയുടെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് ഗവേഷക ആദില ഹുസൈന്‍ രംഗത്ത്. കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാന്‍ഡ്മാര്‍ക്ക് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ യാസര്‍ അറഫാത്ത്, മുഹ്സിന്‍ എന്നിവരടങ്ങിയ സംഘമാണ് പുസ്തകരചനയുടെ ഉത്തരവാദിത്തം തനിക്ക് നല്‍കിയതെന്നും, പിന്നീട് സ്ഥാപനത്തിന്റെ പേര് എപ്പിസ്റ്റമിക് ബ്രേക്ക്‌സ് എന്നും തുടര്‍ന്ന് മാജിക് മൂണ്‍ എന്നും മാറ്റിയെന്നും ആദില ഹുസൈന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

തനിക്ക് പുറമെ മറ്റു രണ്ട് പേര്‍ ചേര്‍ന്നാണ് പുസ്തകത്തിന്റെ രചന തുടങ്ങിയതെങ്കിലും ഭൂരിഭാഗവും താനാണ് എഴുതിയതെന്ന് ആദില ഹുസൈന്‍ പറയുന്നു. കാന്തപുരത്തിന്റെ ബാല്യകാലം, ആത്മീയ വളര്‍ച്ച, അന്താരാഷ്ട്ര ബന്ധങ്ങള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇസ്ലാമിലെ വനിതകള്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചാണ് താന്‍ എഴുതിയത്. രചനക്ക് പ്രതിഫലമായി 10,000 രൂപ മാത്രമാണ് ലഭിച്ചത്.

ഇതിനുശേഷം കുറഞ്ഞ വേതനത്തില്‍ മറ്റൊരു മൊഴിമാറ്റ ജോലിയും ചെയ്യേണ്ടിവന്നെന്നും അവര്‍ പറയുന്നു. പുസ്തകത്തിന്റെ രചനയെക്കുറിച്ച് എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരിയുമായി ഡല്‍ഹിയില്‍ കണ്ട് സംസാരിക്കുകയും അദ്ദേഹം തന്നെ അനുഗ്രഹിക്കുകയും ചെയ്തിരുന്നു.

പുസ്തകത്തിന്റെ പൂര്‍ണ്ണരൂപം തന്റെ പക്കലുണ്ടെന്നും, അതിന്റെ ചില പേജുകള്‍ ചിത്രമായി പങ്കുവെച്ചുകൊണ്ട് അവര്‍ ആരോപണത്തിന് ബലം നല്‍കുന്നു. തന്റെ രചന ‘One Time One Life’ എന്ന തലക്കെട്ടില്‍ ഒരു ദുബായിലെ വ്യാപാരിയുടെ പേരില്‍ പ്രസിദ്ധീകരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും, ഇത് അക്കാദമിക് രംഗത്തും മനുഷ്യത്വപരമായും തന്നോട് ചെയ്യുന്ന അനീതിയാണെന്നും ആദില ഹുസൈന്‍ ആരോപിക്കുന്നു. പുസ്തകത്തിന്റെ രചനയില്‍ പങ്കെടുത്ത മറ്റ് എഴുത്തുകാര്‍ക്കും സമാനമായ പരാതികളുണ്ടെന്നും, എന്നാല്‍ അവരെ സ്വാധീനിച്ച് നിശ്ശബ്ദരാക്കിയതാണെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു.

പ്രതിഫലം ആവശ്യപ്പെട്ട് കോഴിക്കോട് ഓഫീസില്‍ ചെന്നപ്പോള്‍, തന്റെ പേരില്‍ അപകീര്‍ത്തി കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി മുഹ്സിന്‍ ഇറക്കിവിട്ടെന്നും ആദില ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നീതികേട് അംഗീകരിക്കാന്‍ കഴിയില്ലെന്നും, ബന്ധപ്പെട്ടവര്‍ ഇത് പരിഹരിക്കാന്‍ തയ്യാറാകണമെന്നും ആദില ഹുസൈന്‍ ആവശ്യപ്പെട്ടു.

ആദില ഹുസൈന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

Related Stories