മാടക്കത്തറയിൽ വനത്തിനുള്ളിലെ ജലാശയത്തിൽ വീണ് തൊഴിലാളി മരിച്ചു; മൃതദേഹം കണ്ടെടുത്തത് 20 അടി താഴ്ചയിൽ നിന്ന്
കൂടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കൊപ്പം സ്ഥലത്തെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ദുരന്തം.

മാടക്കത്തറയിൽ വനത്തിനുള്ളിലെ വെള്ളം നിറഞ്ഞ കുഴിയിൽ (മടയിൽ) വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മാടക്കത്തറ നാലാം വാർഡ് നീണ്ടുതലക്കൽ വീട്ടിൽ സുഭാഷ് (48) ആണ് അപകടത്തിൽ മരിച്ചത്. കൂടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കൊപ്പം സ്ഥലത്തെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ദുരന്തം.
വിവരമറിഞ്ഞ ഉടൻ തന്നെ തൃശൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സേനയിലെ സ്കൂബ ഡൈവർമാരായ എ.എസ്. അനിൽജിത്ത്, ജിമോദ് വി.വി എന്നിവർ വെള്ളക്കെട്ടിലിറങ്ങി നടത്തിയ തിരച്ചിലിൽ,
ചളിയും മാലിന്യങ്ങളും നിറഞ്ഞ ഏകദേശം 20 അടി താഴ്ചയിൽ നിന്നാണ് സുഭാഷിന്റെ മൃതദേഹം കണ്ടെടുത്തത്.
രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.വി. സന്തോഷ് കുമാർ, വിപിൻ ദാസ്, ടി.സി. സജിത്ത്, വൈശാഖ് പ്രകാശൻ, ഹോം ഗാർഡുമാരായ പി.പി. ബേബി, ഐ.എസ്. തിലകൻ എന്നിവരും സജീവമായി പങ്കെടുത്തു.
Related Stories

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 4 hours ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 4 hours ago

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 1 day ago

താമരത്തണത്തലേക്ക് ഒരു മുന് ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി
web desk · 2 days ago
