‘അമ്മ’യെ ‘പിടിച്ചെടുത്ത്’ വനിതകള്‍; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ചരിത്രത്തിലാദ്യമായി തലപ്പത്ത് വനിതകൾ. നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ശ്വേതാ മേനോൻ പ്രസിഡന്റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. രവീന്ദ്രനെതിരെ മത്സര

കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ചരിത്രത്തിലാദ്യമായി തലപ്പത്ത് വനിതകൾ. നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ശ്വേതാ മേനോൻ പ്രസിഡന്റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. രവീന്ദ്രനെതിരെ മത്സരിച്ചാണ് കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി സ്ഥാനം ഉറപ്പിച്ചത്.
ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ഉണ്ണി ശിവപാൽ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. അൻസിബ ഹസൻ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി നേരത്തെ തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സംഘടനയിൽ ആകെ 504 അംഗങ്ങളാണുള്ളത്. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 357 പേർ (70%) വോട്ട് ചെയ്തപ്പോൾ, ഇത്തവണ കടുത്ത മത്സരം നടന്നിട്ടും 298 പേർ (58%) മാത്രമാണ് വോട്ട് ചെയ്തത്.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. ഇതിൽ നാല് സീറ്റുകൾ വനിതാ സംവരണമാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
