Skip to content
Kerala

വീണ്ടും സ്ത്രീവിരുദ്ധ പ്രസ്താവനയുമായി കാന്തപുരം , ‘സ്ത്രീകൾ പൊതുരംഗത്തിറങ്ങി അഴിഞ്ഞാടുന്നത് ലോകത്തിന് നാശമുണ്ടാക്കും’

സ്ത്രീകളുടെ പൊതുരംഗത്തെ ഇടപെടലുകളെയും ലിംഗസമത്വത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വീണ്ടും രംഗത്ത്. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് ലോകത്തിന് നാശമുണ്ടാക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക

N

News Desk

Published on: 25 Jan 2026, 11:34 am

വീണ്ടും സ്ത്രീവിരുദ്ധ പ്രസ്താവനയുമായി കാന്തപുരം , ‘സ്ത്രീകൾ പൊതുരംഗത്തിറങ്ങി അഴിഞ്ഞാടുന്നത് ലോകത്തിന് നാശമുണ്ടാക്കും’

സ്ത്രീകളുടെ പൊതുരംഗത്തെ ഇടപെടലുകളെയും ലിംഗസമത്വത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വീണ്ടും രംഗത്ത്. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് ലോകത്തിന് നാശമുണ്ടാക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

സ്ത്രീകൾ പൊതുരംഗത്ത് സജീവമാകുന്നതും ‘അഴിഞ്ഞാടുന്നതും’ ലോകത്തിനും രാജ്യത്തിനും ഒരുപോലെ നാശമുണ്ടാക്കുമെന്നാണ് കാന്തപുരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുത്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തില്‍ ചില അതിര് കവിഞ്ഞ പ്രവണതകള്‍ ഉണ്ടായതായും അത ബന്ധപ്പെട്ട നേതാക്കളോട് സൂചിപ്പിച്ചെന്നും കാന്തപുരം പറഞ്ഞു.

കാന്തപുരത്തിന്റെ ഈ പ്രസ്താവന ഇതിനോടകം തന്നെ വലിയ രാഷ്ട്രീയ – സാമൂഹിക ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഭരണഘടനാപരമായ തുല്യതയ്ക്ക് വിരുദ്ധമാണ് ഈ പ്രസ്താവനയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

മുൻപും സമാനമായ രീതിയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി കാന്തപുരം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്ക് പ്രസവിക്കാനും കുട്ടികളെ വളർത്താനും മാത്രമേ കഴിവുള്ളൂ എന്ന തരത്തിലുളല അദ്ദേഹത്തിന്റെ പഴയ പ്രസ്താവന ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

Related Stories