വിദ്വേഷ യൂട്യൂബർ ഷാജന്‍ സ്കറിയക്ക് ഓണാശംസ അയച്ചത് അബദ്ധത്തിലെന്ന് മുൻ പോപ്പുലർഫ്രണ്ട് നേതാവ്
ഷാജന് ഓണാശംസ അയച്ചത് അബദ്ധത്തിൽ പറ്റിയതാണെന്ന് വ്യക്തമാക്കി മുൻ പോപ്പുലർ ഫ്രണ്ട് നേതാവ് സി.എ. റഊഫ്

ഷാജന് ഓണാശംസ അയച്ചത് അബദ്ധത്തിൽ പറ്റിയതാണെന്ന് വ്യക്തമാക്കി മുൻ പോപ്പുലർ ഫ്രണ്ട് നേതാവ് സി.എ. റഊഫ് രംഗത്ത്. തനിക്കെതിരെയുള്ള നിയമനടപടികളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തിൽ മുസ്‌ലിം സുഹൃത്തുക്കൾ തനിക്കുവേണ്ടി തെരുവിലിറങ്ങണമെന്ന് ആവശ്യപ്പെട്ട് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സക്കറിയ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഷാജൻ സക്കറിയ മുൻപ് പലർക്കും വാർത്തകളിലൂടെ സഹായം ചെയ്തിട്ടുണ്ടെന്നും, തനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി 'ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ' എന്ന രീതിയിൽ നടത്തിയ വൈകാരിക അഭ്യർത്ഥനയ്ക്ക് പിന്നാലെയാണ് റഊഫിന്റെ വിശദീകരണം.
ഷാജനുമായി തനിക്കുള്ള മുൻകാല പരിചയത്തെക്കുറിച്ചും പിന്നീട് അയാൾ സ്വീകരിച്ച നിലപാടുകളെക്കുറിച്ചും കുറിപ്പിൽ റഊഫ് വ്യക്തമാക്കുന്നുണ്ട്. സംഘടനയുടെ മീഡിയ റിലേഷൻസ് ക്യാമ്പയിന്റെ ഭാഗമായി പരിചയപ്പെട്ട ഷാജൻ താനൊരു ആർ.എസ്.എസ് പക്ഷപാതിയാണെന്ന് അന്നേ തുറന്നുപറഞ്ഞിരുന്നുവെന്നും, എന്നാൽ തന്റെ വാർത്തകളും നൽകുമെന്ന് അറിയിച്ചിരുന്നുവെന്നും റഊഫ് ഓർക്കുന്നു. എന്നാൽ പിന്നീട് തനിക്കെതിരെ എൻ.ഐ.എ കേസ് വന്നപ്പോൾ താൻ എൻ.ഐ.എയുടെ ചാരനാണെന്ന് വരുത്തിതീർക്കാൻ ഷാജനും ചാനലും ശ്രമിച്ചുവെന്നും, അപസർപ്പക കഥകൾ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ഷാജന് ഓണാശംസ അയച്ചുവെന്ന വിവാദത്തെക്കുറിച്ചും റഊഫ് കുറിപ്പിൽ വ്യക്തത വരുത്തുന്നുണ്ട്. മീഡിയ പ്രവർത്തകരുടെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ ഷാജന്റെ നമ്പരും ഉൾപ്പെട്ടിരുന്നതുകൊണ്ട് അബദ്ധത്തിൽ ആശംസ പോവുകയായിരുന്നുവെന്നും, നമ്പർ ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ തന്റെ ആർ.എസ്.എസ്/വർഗീയ വിരുദ്ധ നിലപാടുകൾക്ക് വിരുദ്ധമായി ചിലർ ഇതിൽ വള്ളിപിടിക്കാൻ നോക്കിയപ്പോൾ അത്തരം അൽപ്പത്തരങ്ങളിൽ പങ്കാളിയാകാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് മൗനം പാലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പൈങ്കിളി കഥകൾ പറഞ്ഞ് പ്രേക്ഷകരെ ഉണ്ടാക്കുകയും പച്ചവർഗീയതയുടെ വിഷം തുപ്പുകയും ചെയ്തയാൾ ഇപ്പോൾ മുസ്‌ലിം സുഹൃത്തുക്കളുടെ സഹായത്തിനായി രംഗത്തുവന്നിരിക്കുകയാണെന്ന് റഊഫ് വിമർശിക്കുന്നു. മറ്റുള്ളവരെക്കുറിച്ച് വൃത്തികേടുകൾ പറയുമ്പോൾ ആനന്ദം കണ്ടെത്തിയവർ, വർഗീയതയിൽ അളിഞ്ഞുനാറുന്ന തങ്ങളുടെ ദുർഗന്ധം മാറ്റാൻ അത്തർ പൂശിതരൂ എന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. സമുദായത്തിന്റെ ലേബൽ ഉപയോഗിച്ച് ചില അൽപ്പന്മാർ ഇതിന് കൂട്ടുനിൽക്കുന്നുണ്ടെങ്കിലും, അളിഞ്ഞതിൽ അത്തർ പുരട്ടിയാൽ ദുർഗന്ധം ഇരട്ടിക്കുകയേ ഉള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഷാജൻ സക്കറിയയെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്ന ചില സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരുടെ നിലപാടിനെയും അദ്ദേഹം ശക്തമായി വിമർശിച്ചിട്ടുണ്ട്.
Related Stories

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 15 hours ago

താമരത്തണത്തലേക്ക് ഒരു മുന് ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി
web desk · 1 day ago

വ്ളോഗർ ഹൈദർ മധൂർ എം.ഡി.എം.എയുമായി പിടിയിൽ, അറസ്റ്റിലായത് വാഹനപരിശോധനക്കിടെ
web desk · 1 day ago

ചടയമംഗലത്ത് എട്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ
web desk · 1 day ago
