Skip to content
Kerala

നിയമസഭയിൽ ധവളപത്രം സമർപ്പിച്ചു; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

സംസ്ഥാന സർക്കാരിന്റെ യഥാർഥ സാമ്പത്തിക സ്ഥിതിയും മുൻ സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളും വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതി വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ എ

N

News Desk

Published on: 4 Jun 2026, 10:03 am

നിയമസഭയിൽ ധവളപത്രം സമർപ്പിച്ചു; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

സംസ്ഥാന സർക്കാരിന്റെ യഥാർഥ സാമ്പത്തിക സ്ഥിതിയും മുൻ സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളും വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതി വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ലഭിച്ച കേന്ദ്ര സഹായങ്ങൾ, അവ ചെലവഴിച്ച രീതികൾ, നിലവിൽ സംസ്ഥാന ഖജനാവിലുള്ള നീക്കിയിരിപ്പ് തുടങ്ങിയ നിർണായക വിവരങ്ങൾ ധവളപത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ധവളപത്രത്തിനെതിരെ കടുത്ത വിയോജിപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. മുൻ ധനമന്ത്രി കെ.എ.ൻ ബാലഗോപാലാണ് സഭയിൽ പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പ് അവതരിപ്പിച്ചത്. ഇതുവരെ പറഞ്ഞുപരത്തിയ നുണകൾക്ക് പകരം സത്യങ്ങൾ പുറത്തുവരട്ടെ എന്ന് അദ്ദേഹം പ്രതികരിച്ചെങ്കിലും, സർക്കാരിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യാനുള്ള അവകാശം അക്കൗണ്ടന്റ് ജനറലിന് (എജി) മാത്രമാണെന്ന് അദ്ദേഹം സഭയെ ഓർമ്മിപ്പിച്ചു.

അതേസമയം, ധവളപത്രം എന്ന് ഉമ്മാക്കി കാട്ടി തങ്ങളെ പേടിപ്പിക്കേണ്ടതില്ലെന്ന് പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. സർക്കാരിന്റെ കണക്കുകൾ വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ധവളപത്രത്തിലെ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷം നിയമസഭയിൽ ഒരു ബദൽ ധവളപത്രം അവതരിപ്പിക്കുന്നതിനെക്കുറിച്ച് എൽ.ഡി.എഫ് ആലോചിക്കുന്നുണ്ടെന്നും സഭയിൽ അറിയിച്ചു.

പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പിന് മറുപടി നൽകിയ ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിലെ മീഡിയ റൂമിൽ മാധ്യമങ്ങളെ കാണും. ഔദ്യോഗിക വാർത്താസമ്മേളനത്തിലൂടെ ഖജനാവിലെ ബാക്കിത്തുക, ഭാവിയിലെ സാമ്പത്തിക പുനർനിർമ്മാണ പദ്ധതികൾ, കിഫ്ബിയെ ഉടച്ചുവാർക്കുന്നതിനുള്ള നിർദേശങ്ങൾ തുടങ്ങിയവ മുഖ്യമന്ത്രി വിശദീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Related Stories