Skip to content
Kerala

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഔദ്യോഗിക സഖ്യമില്ല, എന്നാല്‍ പിന്തുണയ്ക്കുന്നുണ്ട്; നിലപാട് പറഞ്ഞ് പി.എം.എ സലാം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ബന്ധം സ്ഥിരീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് ഔദ്യോഗിക സഖ്യമില്ലെന്നും എന്നാല്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അറിയിച്ചിട്ട

N

News Desk

Published on: 27 Nov 2025, 1:01 pm

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഔദ്യോഗിക സഖ്യമില്ല, എന്നാല്‍ പിന്തുണയ്ക്കുന്നുണ്ട്; നിലപാട് പറഞ്ഞ് പി.എം.എ സലാം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ബന്ധം സ്ഥിരീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് ഔദ്യോഗിക സഖ്യമില്ലെന്നും എന്നാല്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ എല്‍ഡിഎഫിനൊപ്പമായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ മുന്നണിയെയാണ് സഹായിച്ചത്. പ്രാദേശികമായി അങ്ങോട്ടുമിങ്ങോട്ടും സഹായങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റവും നികുതി വര്‍ധനയും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഒരുക്കുമെന്ന് പി.എം.എ സലാം പറഞ്ഞു. 100 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് നാലിരട്ടി വില വര്‍ധിച്ചു. വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ജനങ്ങളുടെ കുടുംബ ബജറ്റ് താളംതെറ്റിയിരിക്കുകയാണ്. മാവേലി സ്റ്റോറുകള്‍ നോക്കുകുത്തികളായി മാറി.

സ്വാഭാവികമായി നാലോ അഞ്ചോ ശതമാനം വര്‍ധിക്കേണ്ട നികുതി, നൂറും മുന്നൂറും ഇരട്ടിയായാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. വൈദ്യുതി ചാര്‍ജും വെള്ളക്കരവും കുത്തനെ കൂട്ടി. വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് മേലുള്ള ഈ നികുതി വര്‍ധന ‘ഇടിവെട്ടിയവനെ പാമ്പ് കടിച്ച’ അവസ്ഥയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫിനായി പ്രചാരണം നടത്തുന്നതിനെതിരായ വിമര്‍ശനങ്ങളോട് പ്രതികരിച്ച അദ്ദേഹം, കേസുകള്‍ നേരിടുന്ന എം.എല്‍.എ മുകേഷ് എല്‍ഡിഎഫിനായി പ്രചാരണം നടത്തുന്നുണ്ടല്ലോ എന്ന് മറുചോദ്യം ഉന്നയിച്ചു. മുകേഷ് ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories