വിവാഹാഘോഷത്തില്‍ ഉണ്ണാൻ നേരം ഭക്ഷണമില്ല!; കേറ്ററിങ് സംഘം മുങ്ങി, ചതിക്കപ്പെട്ട് വീട്ടുകാർ
കോട്ടയം ജില്ലയിൽ രണ്ട് വിവാഹച്ചടങ്ങുകളിൽ ഭക്ഷണം നൽകാതെ കേറ്ററിങ് സംഘം വധുവിന്റെവീട്ടുകാരെ വഞ്ചിച്ചു. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായി നടന്ന വിവാഹങ്ങളിലാണ് കേറ്ററിങ് സ്ഥാപനത്തിന്റെ വീഴ്ചമൂലം അതിഥികൾ ദുരിതത്തിലായത്. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താതിനെത്തുടർന്ന് സമീപത്തെ ഹോട്ടല

കോട്ടയം ജില്ലയിൽ രണ്ട് വിവാഹച്ചടങ്ങുകളിൽ ഭക്ഷണം നൽകാതെ കേറ്ററിങ് സംഘം വധുവിന്റെവീട്ടുകാരെ വഞ്ചിച്ചു. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായി നടന്ന വിവാഹങ്ങളിലാണ് കേറ്ററിങ് സ്ഥാപനത്തിന്റെ വീഴ്ചമൂലം അതിഥികൾ ദുരിതത്തിലായത്. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താതിനെത്തുടർന്ന് സമീപത്തെ ഹോട്ടലുകളിൽനിന്നു ഭക്ഷണമെത്തിച്ചാണ് അതിഥികൾക്ക് നൽകിയത്.
കഞ്ഞിക്കുഴിയിലെ വിവാഹത്തിന് ഭക്ഷണത്തിനും സ്റ്റേജിനുമായി ഒരു ലക്ഷം രൂപയുടെ കരാറാണ് നൽകിയിരുന്നത്. വെൽക്കം ഡ്രിങ്ക് ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ എത്താതിരുന്നതിനെത്തുടർന്ന് ബന്ധപ്പെട്ടപ്പോൾ, ഈരാറ്റുപേട്ടയിൽനിന്നു ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തിൽപെട്ടെന്നും മറ്റൊരു വാഹനത്തിൽ ഉടൻ എത്തുമെന്നും ഇവർ മറുപടി നൽകി. എന്നാൽ പിന്നീട് ഫോണിൽ വിളിച്ചപ്പോൾ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നുമാണ് സംഘം അറിയിച്ചത്.
മുണ്ടക്കയം ചോറ്റിയിൽ നടന്ന മറ്റൊരു വിവാഹത്തിൽ പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.4 ലക്ഷം രൂപയുടെ കരാറാണ് നൽകിയത്. തലേദിവസത്തെ ഭക്ഷണം കൃത്യമായി എത്തിച്ചെങ്കിലും, വിവാഹച്ചടങ്ങു ദിവസത്തെ ഭക്ഷണം നൽകുകയോ കുടിവെള്ളം പോലും ഒരുക്കുകയോ ചെയ്തില്ല. വിവരം തിരക്കാൻ കേറ്ററിങ് സംഘത്തെ ബന്ധപ്പെട്ടെങ്കിലും ഉടനെ എത്താമെന്നായിരുന്നു ആദ്യം നൽകിയ മറുപടി.
എന്നാൽ ഉച്ചയായിട്ടും ഭക്ഷണം എത്താതിരുന്നതോടെ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാതെയായി. തുടർന്ന് രണ്ട് സംഭവങ്ങളിലും വധുവിന്റെ വീട്ടുകാർ കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന കേറ്ററിങ് സ്ഥാപനത്തിനെതിരെയും പണം കൈപ്പറ്റിയയാൾക്കെതിരെയും മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
