ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം: ആയുധം കണ്ടെത്താനായില്ല, പരാതി അടിസ്ഥാനരഹിതമെന്ന് റെയിൽവേ പോലീസ്
ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന ഗൺമാന്റെ പരാതി അടിസ്ഥാനരഹിതമെന്ന് റെയിൽവേ പോലീസിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ കെ.എസ്.യു പ്രവർത്തകരുമായി നടത്തിയ തെളിവെടുപ്പിൽ ആക്രമണത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങളൊന്നും കണ്ടെത്താൻ പോലീസിനായില്ല. ഇതോടെ ഗൺമാൻ നൽകിയ മൊഴിയിലെ സത്യസന്

ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന ഗൺമാന്റെ പരാതി അടിസ്ഥാനരഹിതമെന്ന് റെയിൽവേ പോലീസിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ കെ.എസ്.യു പ്രവർത്തകരുമായി നടത്തിയ തെളിവെടുപ്പിൽ ആക്രമണത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങളൊന്നും കണ്ടെത്താൻ പോലീസിനായില്ല. ഇതോടെ ഗൺമാൻ നൽകിയ മൊഴിയിലെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിക്കു പരിക്കേറ്റു എന്നായിരുന്നു പരാതി. ആയുധവുമായി മന്ത്രിക്ക് നേരെ ചാടിവീണ് കഴുത്തിന് പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്നും ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചെന്നും ഗൺമാൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്.
നിലവിൽ റിമാൻഡിലുള്ള കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി പോലീസ് വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ മൊഴിയിൽ പറയുന്ന തരത്തിലുള്ള യാതൊരു തെളിവുകളും ആയുധങ്ങളും കണ്ടെത്താനായില്ലെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കുന്നു. ഇതോടെ വധശ്രമം പോലുള്ള കുറ്റങ്ങൾ നിലനിൽക്കുമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.
തെളിവെടുപ്പ് പൂർത്തിയാക്കിയ സാഹചര്യത്തിൽ റെയിൽവേ പോലീസ് ഉടൻ തന്നെ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. എം.സി അതുലിനെ കൂടാതെ വി.വി അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ആയുധം കണ്ടെത്താനാവാത്ത സാഹചര്യം കേസിന്റെ തുടർന്നുള്ള നടപടികളെ സാരമായി ബാധിക്കുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
