സി ദാവൂദിന്റെ കൈവെട്ടും, ‘കൊലവിളി’ പ്രകടനവുമായി സിപിഎം
മീഡിയ വണ്‍ മാനേജിംഗ് എഡിറ്റര്‍ സി ദാവൂദിനെതിരെ കൊലവിളി റാലിയുമായി സിപിഐഎം. വണ്ടൂരില്‍ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. ‘മൗദൂദികളുടെ മതേതര സര്‍ട്ടിഫിക്കറ്റ സിപിഐഎമ്മിന് വേണ്ട’ എന്ന പേരിലാണ് പ്രകടനവും കൂട്ടായിമയും സിപിഐഎം വണ്ടൂര്‍ ഏരിയ കമ്മിറ്റി സംഘടിപ

മീഡിയ വണ്‍ മാനേജിംഗ് എഡിറ്റര്‍ സി ദാവൂദിനെതിരെ കൊലവിളി റാലിയുമായി സിപിഐഎം. വണ്ടൂരില്‍ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്.
‘മൗദൂദികളുടെ മതേതര സര്‍ട്ടിഫിക്കറ്റ സിപിഐഎമ്മിന് വേണ്ട’ എന്ന പേരിലാണ് പ്രകടനവും കൂട്ടായിമയും സിപിഐഎം വണ്ടൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ചത്. ഈ പ്രതിഷേധ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. സിപിഐഎമ്മിന് നേരെ ഇല്ലാ കഥകള്‍ പറഞ്ഞ് വന്നാല്‍ കൈ വെട്ടി മാറ്റുമെന്നാണ് പ്രകടക്കാര് മുദ്രാവാക്യം മുഴക്കിയത്.
പ്രകടനത്തില്‍ മുഴങ്ങിയ മുദ്രാവാക്യം ഇങ്ങനെയാണ്
‘മൗദൂദികളെ നാറികളെ
ദാവൂദെന്നൊരു തെമ്മാടി
ഇല്ലാകഥകള്‍ പറഞ്ഞിട്ട്
പ്രസ്ഥാനത്തിന് നേരെ വന്നാല്‍
ആ കൈകകള്‍ വെട്ടിമാറ്റും
ആ കൈകകള്‍ വെട്ടിമാറ്റും
സിപിഎമമിന് എതിരായി
മൗദൂദികളെ നാറികളെ
ഇക്കളി തീകകളി സൂക്ഷിച്ചോ’
പ്രകടനത്തിന് ശേഷം വണ്ടൂരില്‍ മുന്‍ എംഎല്‍എ കണ്ണന്റെ നേതൃത്വത്തില്‍ ഒരു പൊതുയോഗവും സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു.
മീഡിയ വണ്ണില്‍ തനിയ്ക്കെതിരെ സിപിഎം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് കൊണ്ട് സി ദാവൂദ് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച പ്രവാഹത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഈ വീഡിയോയില്‍ വണ്ടൂര്‍ എംഎല്‍എ ആയിരുന്നു കണ്ണനെ കുറിച്ച് ദാവൂദ് നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സിപിഐഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
