Skip to content
Kerala

മുഖ്യമന്ത്രിയായി സതീശൻ വേണം; രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് താഴെ ലക്ഷത്തിന് മേല്‍ കമന്റുകള്‍, പിന്തുണയുമായി സിനിമാ താരങ്ങളും

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിന് പിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ വൻ കാമ്പെയ്‌ൻ. യു.ഡി.എഫിനെ അഭിനന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ കമന്റുകളാണ് ഇതിനോടകം വന്നത്. ഇതിൽ ഭൂരിഭാഗവ

N

News Desk

Published on: 7 May 2026, 7:29 pm

മുഖ്യമന്ത്രിയായി സതീശൻ വേണം; രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് താഴെ ലക്ഷത്തിന് മേല്‍ കമന്റുകള്‍, പിന്തുണയുമായി സിനിമാ താരങ്ങളും

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിന് പിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ വൻ കാമ്പെയ്‌ൻ. യു.ഡി.എഫിനെ അഭിനന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ കമന്റുകളാണ് ഇതിനോടകം വന്നത്. ഇതിൽ ഭൂരിഭാഗവും സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ പരസ്യമായി സതീശന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

നടൻ സിദ്ദിഖ് സതീശനെ പിന്തുണച്ച് കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും ചങ്കുറപ്പോടെ പറഞ്ഞ ഏക നേതാവാണ് സതീശനെന്ന് സിദ്ദിഖ് ഓർമ്മിപ്പിച്ചു.

ജനങ്ങളുടെ ആഗ്രഹം മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണമെന്നും അധികാര വടംവലികൾക്കിടയിൽ മറ്റാരെങ്കിലും ആ പദവിയിലേക്ക് വന്നാൽ അത് ജനവിധിയോടുള്ള അവഹേളനമാകുമെന്നും അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി.

നടി ലാലി പി.എം, സംവിധായകൻ സനൽ കുമാർ ശശിധരൻ തുടങ്ങിയവരും സതീശനായി രംഗത്തുണ്ട്. ഇടത് പക്ഷത്തിന്റെ ഇസ്‌ലാമോഫോബിക് നിലപാടുകൾക്കെതിരെ ന്യൂനപക്ഷങ്ങൾക്കൊപ്പം നിന്ന് സതീശൻ സ്വീകരിച്ച നിലപാടുകളാണ് തങ്ങളെ യു.ഡി.എഫിലേക്ക് ആകർഷിച്ചതെന്ന് ലാലി പി.എം വ്യക്തമാക്കി. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അത് ദശലക്ഷക്കണക്കിന് വോട്ടർമാരോടുള്ള വെല്ലുവിളിയാകുമെന്നും അവർ പറഞ്ഞു. വോട്ട് ചെയ്ത സാധാരണക്കാരുടെ വികാരം ഹൈക്കമാൻഡ് കാണാതെ പോകരുതെന്നാണ് ഇവരുടെയെല്ലാം പ്രധാന ആവശ്യം.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾക്കായി എ.ഐ.സി.സി നിരീക്ഷകർ തിരുവനന്തപുരത്ത് എത്തിയിരിക്കുന്ന സാഹചര്യത്തിൽ, സോഷ്യൽ മീഡിയയിൽ ഉയരുന്ന ഈ ജനവികാരം നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി ജനനായകൻ എന്ന നിലയിൽ വി.ഡി. സതീശന്റെ പേര് മാത്രം ഉയർത്തിപ്പിടിച്ചുള്ള ഈ സൈബർ തരംഗം വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായകമാകും. സാധാരണക്കാരുടെ ആഗ്രഹം പരിഗണിക്കാത്ത പക്ഷം വലിയ തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് അണികൾ നൽകുന്നത്.

Related Stories