മുഖ്യമന്ത്രിയായി വി.ഡി. സതീശൻ വേണം; ജനവികാരം അണപൊട്ടുന്നു, ഇരിട്ടിയിൽ പ്രകടനം, സംസ്ഥാനവ്യാപക പ്രതിഷേധത്തിന് സാധ്യത
നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെ, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. കണ്ണൂരിലെ ഇരിട്ടിയിൽ ഇന്ന് രാത്രി സതീശന് പിന്തുണ പ്രഖ്യാപിച്ച് വലിയ രീതിയിലുള്ള പ്രകടനങ്ങൾ നടക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോ

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെ, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. കണ്ണൂരിലെ ഇരിട്ടിയിൽ ഇന്ന് രാത്രി സതീശന് പിന്തുണ പ്രഖ്യാപിച്ച് വലിയ രീതിയിലുള്ള പ്രകടനങ്ങൾ നടക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി, സതീശന്റെ നേതൃത്വത്തിലുള്ള ഭരണം വേണമെന്നാണ് കോണ്‍ഗ്രസ് അണികളുടെ ആഗ്രഹം.ഇരിട്ടിയിലെ ഈ നീക്കം വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ “യു.ഡി.എഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും” എന്ന് പ്രഖ്യാപിച്ച സതീശന്റെ ചങ്കുറ്റത്തിന് കേരളത്തിലെ വോട്ടർമാർ വലിയ പിന്തുണയാണ് നൽകിയത്. ഈ സാഹചര്യത്തിൽ മറ്റൊരാളെ മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരുന്നത് ജനവിധിയോടുള്ള അവഹേളനമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള ജനകീയ കൂട്ടായ്മകളും പ്രകടനങ്ങളും സംഘടിപ്പിക്കാനാണ് വി.ഡി. സതീശൻ അനുകൂലികളുടെ നീക്കം. തലസ്ഥാനം മുതൽ കാസർകോട് വരെ സതീശന്റെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകളും സോഷ്യൽ മീഡിയ കാമ്പെയ്‌നുകളും ഇതിനോടകം സജീവമായിക്കഴിഞ്ഞു. അധികാര വടംവലിക്ക് നിൽക്കാതെ ഹൈക്കമാൻഡ് സതീശന്റെ പേര് എത്രയും വേഗം പ്രഖ്യാപിക്കണമെന്നാണ് താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം.
സതീശൻ മുഖ്യമന്ത്രിയാകുമെന്ന് ഉറച്ചുവിശ്വസിച്ചാണ് സാധാരണക്കാർ ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തതെന്ന വാദം ശക്തമാണ്. ഈ വിശ്വാസത്തെ തകർക്കുന്ന രീതിയിലുള്ള നീക്കങ്ങൾ പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് പ്രകടനം നടത്തിയവർ മുന്നറിയിപ്പ് നൽകി. വി.ഡി. സതീശൻ എന്ന പേരിൽ മാത്രം ഉറച്ചുനിൽക്കുന്ന ജനകീയ തരംഗം കോൺഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
