Skip to content
Kerala

എന്റെ നവാസ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് കരുതി, ശരീരം നല്‍കിയ സൂചനകള്‍ ശ്രദ്ധിക്കണമായിരുന്നു- നിയാസ് ബക്കര്‍

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കുടുംബമെന്ന് സഹോദരനും നടനുമായ നിയാസ് ബക്കര്‍. നവാസ് പൂര്‍ണ്ണ ആരോഗ്യവാനാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും, ശരീരം നല്‍കിയ സൂചനകളെ ഒരുപക്ഷേ ശ്രദ്ധിക്കാതെ പോയതാകാമെന്നും നിയാസ് സോഷ്യല്‍ മീഡിയയില്‍ പങ്കു

N

News Desk

Published on: 14 Aug 2025, 10:34 pm

എന്റെ നവാസ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് കരുതി, ശരീരം നല്‍കിയ സൂചനകള്‍ ശ്രദ്ധിക്കണമായിരുന്നു- നിയാസ് ബക്കര്‍

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കുടുംബമെന്ന് സഹോദരനും നടനുമായ നിയാസ് ബക്കര്‍. നവാസ് പൂര്‍ണ്ണ ആരോഗ്യവാനാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും, ശരീരം നല്‍കിയ സൂചനകളെ ഒരുപക്ഷേ ശ്രദ്ധിക്കാതെ പോയതാകാമെന്നും നിയാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

എത്ര ആരോഗ്യവാന്മാരാണെന്ന് കരുതിയാലും ശരീരത്തിലെ ചെറിയ അസ്വസ്ഥതകളെപ്പോലും അവഗണിക്കരുതെന്ന് നിയാസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

‘ശരീരത്തില്‍ അസ്വസ്ഥതയുടെ ഒരു സൂചന കാണിച്ചാല്‍ അതെന്താണെന്ന് അറിഞ്ഞിരിക്കാനുള്ള മനസ്സെങ്കിലും നമ്മള്‍ കാണിക്കണം. അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്,’ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നവാസിന്റെ മരണം.

നവാസിന്റെ മരണത്തില്‍ ദുഃഖത്തില്‍ പങ്കുചേരുകയും ആശ്വസിപ്പിക്കുകയും ചെയ്ത മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കും, മക്കളുടെ സ്‌കൂളുകളില്‍ നിന്നും കോളജില്‍ നിന്നുമെത്തിയവര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും, ലോകത്തിന്റെ നാനാഭാഗത്തുമുള്ളവര്‍ക്കും നിയാസ് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

നിയാസ് ബക്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

Related Stories