Skip to content
Kerala

‘ഇനി ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരാണ് ‘ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ ദൗത്യം അവസാനിച്ചെന്ന് കാന്തപുരം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയതോടെ തങ്ങളുടെ ദൗത്യം പൂർത്തിയായതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. പാലക്കാട് സ്വദേശിയായ നിമിഷപ്രിയ യെമനിൽവെച്ച് യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. വധശിക്ഷ റദ്ദാക്കാനുള്ള

N

News Desk

Published on: 19 Aug 2025, 10:44 am

‘ഇനി ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരാണ് ‘ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ ദൗത്യം അവസാനിച്ചെന്ന് കാന്തപുരം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയതോടെ തങ്ങളുടെ ദൗത്യം പൂർത്തിയായതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. പാലക്കാട് സ്വദേശിയായ നിമിഷപ്രിയ യെമനിൽവെച്ച് യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. വധശിക്ഷ റദ്ദാക്കാനുള്ള മധ്യസ്ഥ ചർച്ചകൾക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ് നേതൃത്വം നൽകിയത്.

മതമോ ജാതിയോ നോക്കാതെ മനുഷ്യത്വത്തിനാണ് തങ്ങൾ ഈ വിഷയത്തിൽ പ്രാധാന്യം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഈ വിഷയത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടത് ഇന്ത്യൻ സർക്കാരാണ്. മാനുഷികപരമായ കാര്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. യെമനിലെ സംഭവവികാസങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ആരെയും മറികടക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories