Skip to content
Kerala

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞേക്കും, പകരം കാന്തപുരം വിഭാഗത്തിന് വഖഫ് ബോര്‍ഡില്‍ അംഗത്വം, മുഖ്യമന്ത്രിയുടെ ഇടപെടലില്‍ സമവായം

സംസ്ഥാന വഖഫ് ബോര്‍ഡില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വിഭാഗത്തിന് പ്രാതിനിധ്യം നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ നിര്‍ണായകമായ ഇടപെടലുകളെ തുടര്‍ന്നാണ് ബോര്‍ഡിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത്. മുഖ്യമന്ത്രി മുന്നോട്ടുവെച്ച സമവ

N

News Desk

Published on: 20 Oct 2026, 10:46 am

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞേക്കും, പകരം കാന്തപുരം വിഭാഗത്തിന് വഖഫ് ബോര്‍ഡില്‍ അംഗത്വം, മുഖ്യമന്ത്രിയുടെ ഇടപെടലില്‍ സമവായം

സംസ്ഥാന വഖഫ് ബോര്‍ഡില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വിഭാഗത്തിന് പ്രാതിനിധ്യം നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ നിര്‍ണായകമായ ഇടപെടലുകളെ തുടര്‍ന്നാണ് ബോര്‍ഡിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത്.

മുഖ്യമന്ത്രി മുന്നോട്ടുവെച്ച സമവായ ഫോര്‍മുല പ്രകാരം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി വഖഫ് ബോര്‍ഡ് അംഗത്വം രാജിവെക്കും. ഒഴിവുവരുന്ന സ്ഥാനത്തേക്ക് കാന്തപുരം വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെ നിയമിക്കും. പകരം, നിലവില്‍ കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം അവര്‍ ഒഴിയുകയും തുടര്‍ന്ന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയമിക്കുകയും ചെയ്യും.

സര്‍ക്കാറുമായി സമവായത്തിലെത്തിയ സാഹചര്യത്തില്‍, വഖഫ് ബോര്‍ഡ് പ്രാതിനിധ്യ വിഷയം ഉന്നയിച്ച് കാന്തപുരം വിഭാഗം ഈ മാസം 22-ന് നടത്താനിരുന്ന കളക്ടറേറ്റ് മാര്‍ച്ച് പിന്‍വലിച്ചേക്കുമെന്നാണ് വിവരങ്ങള്‍. സമവായ നീക്കങ്ങള്‍ പൂര്‍ത്തിയായതോടെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടിലാണ് സംഘടന.

ഒരു വിഭാഗത്തെയും മനഃപ്പൂര്‍വം ഒഴിവാക്കിയിട്ടില്ലെന്നും കാന്തപുരം വിഭാഗം ഉന്നയിച്ച പരാതി ന്യായമാണെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് വിഷയം പരിഹരിച്ചത്.

സർക്കാറിനെതിരെ പ്രത്യക്ഷ സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടതിനെതിരെ കേരള മുസ്ലിം ജമാഅത്തിനകത്ത് അഭിപ്രായവും ശക്തമാണ്. ഇടത് സർക്കാറിന്റെ മുസ്ലിം വിരുദ്ധ സമീപനങ്ങളോട് അടക്കം, ഒരു ഘടക കക്ഷി എന്ന നിലയിലുള്ള വിധേയത്വം സംഘടനക്കകത്ത് വിമർശന ഉയർന്നിരുന്നു.

Related Stories