തമിഴ്‌നാടിന് ഇനി വിജയ് ‘സർക്കാർ’; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ സി. ജോസഫ് വിജയ് സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. രാഹുൽ ഗാന്ധി ഉ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ സി. ജോസഫ് വിജയ് സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സാക്ഷികളായി.
അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെ സർക്കാർ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം സമാഹരിച്ചത്. കോൺഗ്രസ്, വി.സി.കെ, മുസ്‌ലിം ലീഗ്, സി.പി.എം, സി.പി.ഐ എന്നീ പാർട്ടികളുടെ പിന്തുണയോടെ 120 എം.എൽ.എമാരുടെ ഭൂരിപക്ഷമാണ് വിജയ് ഗവർണർക്ക് മുന്നിൽ തെളിയിച്ചത്. 234 അംഗ നിയമസഭയിൽ 118 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
വിജയ്ക്കൊപ്പം എൻ. ആനന്ദ്, കെ.എ സെങ്കോട്ടയ്യൻ, ആധവ് അർജുന തുടങ്ങി പത്തോളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 1967-ന് ശേഷം ആദ്യമായി കോൺഗ്രസ് പ്രതിനിധികൾ തമിഴ്‌നാട് മന്ത്രിസഭയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ സർക്കാരിനുണ്ട്. രണ്ട് കോൺഗ്രസ് എം.എൽ.എമാരാണ് മന്ത്രിസഭയിൽ ഇടംപിടിച്ചിരിക്കുന്നത്. മെയ് 13-ാം തീയതിക്ക് മുൻപായി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ പുതിയ മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം മൂന്ന് മണിക്ക് പുതിയ മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗം ചേരും. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. സ്വന്തം പാർട്ടിക്ക് 108 സീറ്റുകൾ ലഭിച്ച വിജയ്, രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
