Skip to content
Kerala

ആരുടെ ക്വട്ടേഷന്‍?, അടൂരിനെ ന്യായീകരിച്ചും വിധു വിന്‍സെന്റ്

ദലിത്, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പ്രശസ്ത സംവധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് വിധു വിന്‍സെന്റ്. അടൂര്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കണമായിരുന്നെന്നാണ് വിധു പറയുന്നത്. അടൂരിന്റെ ആദ്യത്തെ വാക്ക് മാത്രം എടുത്തു കഴിഞ്ഞാല്‍ അതില്‍ പ്രശ്നമുണ്ടെന്ന് തോന്നും. പക്ഷേ പറഞ്ഞ മുഴുവന്‍ കണ്ടന്റില്‍ കാ

N

News Desk

Published on: 5 Aug 2025, 10:10 am

ആരുടെ ക്വട്ടേഷന്‍?, അടൂരിനെ ന്യായീകരിച്ചും വിധു വിന്‍സെന്റ്

ദലിത്, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പ്രശസ്ത സംവധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് വിധു വിന്‍സെന്റ്. അടൂര്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കണമായിരുന്നെന്നാണ് വിധു പറയുന്നത്.

അടൂരിന്റെ ആദ്യത്തെ വാക്ക് മാത്രം എടുത്തു കഴിഞ്ഞാല്‍ അതില്‍ പ്രശ്നമുണ്ടെന്ന് തോന്നും. പക്ഷേ പറഞ്ഞ മുഴുവന്‍ കണ്ടന്റില്‍ കാര്യം വിശദീകരിക്കപ്പെട്ടു. സ്ത്രീകളായാലും ട്രാന്‍സ്ജെന്‍ഡേഴ്സാണെങ്കിലും എസ് സി എസ്ടി വിഭാഗങ്ങളാണെങ്കിലും സര്‍ക്കാര്‍ പണം മാത്രം കൊടുത്താല്‍ പോര, പ്രോപ്പര്‍ ട്രെയിനിംഗും കൊടുക്കണമെന്നാണ് അടൂര്‍ പറഞ്ഞതെന്ന് വിധു വിന്‍സെന്റ് പറയുന്നു.

വിധു വിന്‍സെന്റിനെ കൂടാതെ ശ്രികുമാരന്‍ തമ്പിയും അടൂരിനെ ന്യായീകരിച്ച് രംഗത്തെത്തി. അടൂരിനെതിരെ പ്രതിഷേധിച്ച ഗായിക പുഷ്പവതിയെ എനിക്ക് അറിയില്ലായിരുന്നുവെന്നും അവരുടെ പാട്ടുകള്‍ കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അടൂര്‍ ഗോപാകൃഷ്ണനെ പോലുള്ള വ്യക്തി പ്രസംഗിക്കുന്ന സമയത്ത് അതിനിടയില്‍ കയറി പ്രതിഷേധിക്കുന്നത് ആളാകാന്‍ വേണ്ടിയാണ്. അവരെ എല്ലാവരും അറിഞ്ഞില്ലേ. വേണമെങ്കില്‍ അടൂരിന്റെ പ്രസംഗം കഴിഞ്ഞശേഷം കാര്യങ്ങള്‍ പറയാമായിരുന്നു. എനിക്കും പുഷ്പവതിയെ അറിയില്ലായിരുന്നു. ഒരിക്കല്‍ എറണാകുളത്ത് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് അവരെ ആദ്യം കാണുന്നത്. ഒരു ഫോട്ടോ എടുക്കേട്ടെ എന്ന് ചോദിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ബന്ധുവാണ് അവര്‍ നാടന്‍പാട്ടുപാടുന്ന ആളാണെന്ന് പറഞ്ഞത്. അത് എന്റെ അറിവില്ലായ്മയായിരിക്കും’. ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലാണ് വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. സ്ത്രീയാണെന്നത് കൊണ്ട് മാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. സിനിമ നിര്‍മാണത്തിന് പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കും നല്‍കുന്ന ധനസഹായത്തിനെതിരെയാണ് പരാമര്‍ശം.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിനിമയെടുക്കാന്‍ നല്‍കുന്നത് ഒന്നരക്കോടി രൂപയാണ്. ഇത് അഴിമതിക്ക് വഴിയുണ്ടാക്കും. പണം നല്‍കുന്നതിന് മുമ്പ് മൂന്നുമാസത്തെ പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞിരുന്നു. സൂപ്പര്‍സ്റ്റാറുകളെ വെച്ച് പടമെടുക്കുന്നതിന് ആയിരിക്കരുത് സര്‍ക്കാര്‍ പണം നല്‍കേണ്ടതെന്നും അടൂര്‍ പറഞ്ഞു. ഒരു പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് എന്തോക്കൊയോ പറഞ്ഞു. അവര്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ത്രീയാണ്. ആരാണെന്ന് എനിക്ക് അറിയില്ല. ഈ രംഗത്തൊന്നും ഇല്ലാത്ത ആളാണ്. ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്നെ തടസപ്പെടുത്തി സംസാരിക്കുകയായിരുന്നുവെന്നുമാണ് ഗായിക പുഷ്പവതിയുടെ പ്രതിഷേധത്തെക്കുറിച്ച് അടൂര്‍ പറഞ്ഞത്.

Related Stories