Skip to content
Kerala

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല ‘രംഗ ബോധമില്ലാത്ത മാപ്ര’; റിപ്പോർട്ടർ ചാനലിലെ റഹീസ് റഷീദിനും അരുൺ കുമാറിനും  പൊങ്കാല

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട ഫർസാനയുടെ സഹോദരനോട് റിപ്പോര്‍ട്ടര്‍ ടി.വി പ്രതിനിധി റഹീസ് റഷീദിന്‍റെ സമീപനവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് രീതിക്കെതിരെ രൂക്ഷ വിമർശനവുമായി സൈബർ ലോകം. സഹോദരിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിൽക്കുന്ന വ്യക്തിയോട് സാഹചങ്ങള്‍ ഒട്ടും തന്നെ മാനിക്കാതെയുള്ള റിപ്പ

N

News Desk

Published on: 25 Feb 2025, 8:57 am

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല ‘രംഗ ബോധമില്ലാത്ത മാപ്ര’; റിപ്പോർട്ടർ ചാനലിലെ റഹീസ് റഷീദിനും അരുൺ കുമാറിനും  പൊങ്കാല

വെഞ്ഞാറമൂട്  കൂട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട ഫർസാനയുടെ സഹോദരനോട് റിപ്പോര്‍ട്ടര്‍ ടി.വി പ്രതിനിധി റഹീസ് റഷീദിന്‍റെ സമീപനവും  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് രീതിക്കെതിരെ രൂക്ഷ വിമർശനവുമായി സൈബർ ലോകം. സഹോദരിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിൽക്കുന്ന വ്യക്തിയോട്  സാഹചങ്ങള്‍ ഒട്ടും തന്നെ മാനിക്കാതെയുള്ള റിപ്പോര്‍ട്ടിങ്ങ് രീതിക്കെതിരെ വ്യപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വാര്‍ത്തയുടെ കമന്‍റ്ബോക്സിലും പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള ധാരാളക്കണക്കിന് കമന്‍റുകളാണ് കാണാന്‍ കഴിയുന്നത്.

ഒരു ദുരന്തമുഖത്ത് നിൽക്കുന്ന വ്യക്തിയോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നാണ് പൊതുവികാരം. റാഇസ് റഷീദിന്റെ ചോദ്യങ്ങൾ അനാവശ്യവും, ഇരയുടെ കുടുംബത്തെ കൂടുതൽ വേദനിപ്പിക്കുന്നതുമാണെന്ന് പലരും അഭിപ്രായപ്പെട്ടു. റിപ്പോർട്ടർ ടിവിക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മാധ്യമപ്രവർത്തകർ കൂടുതൽ സംയമനവും ഉത്തരവാദിത്തവും കാണിക്കണമെന്നാണ് ആവശ്യം.

എന്നാല്‍ തന്‍റെ ഭാഗം വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പ് റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധി റഹീസ് റഷീദ്  ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പാലിക്കേണ്ട സംവേദനശീലത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിവച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളോട് ഔചിത്യബോധത്തോടെ പെരുമാറേണ്ടതിന്‍റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.

Related Stories