Skip to content
Kerala

യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗ് ഭരിക്കും, ‘മാറാട്’ ആവർത്തിക്കും; വിദ്വേഷ പരാമർശം തുടർന്ന് വെള്ളാപ്പള്ളി

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ മാറാട് കലാപത്തിന് സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് ഭരണമെന്നാൽ അത് മുസ്ലിം ലീഗിന്റെ ഭരണമാണെന്നും, അത്തരമൊരു സാഹചര്യം അരാജകത്വത്തിലേക്കും വർഗീയ സംഘർഷങ്ങളിലേക്കും വഴിമാറുമെന്നും അദ്ദേഹം ആരോപിച്ചു. ആല

N

News Desk

Published on: 30 Apr 2026, 10:08 pm

യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗ് ഭരിക്കും, ‘മാറാട്’ ആവർത്തിക്കും; വിദ്വേഷ പരാമർശം തുടർന്ന് വെള്ളാപ്പള്ളി

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ മാറാട് കലാപത്തിന് സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് ഭരണമെന്നാൽ അത് മുസ്ലിം ലീഗിന്റെ ഭരണമാണെന്നും, അത്തരമൊരു സാഹചര്യം അരാജകത്വത്തിലേക്കും വർഗീയ സംഘർഷങ്ങളിലേക്കും വഴിമാറുമെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് പോലും പാണക്കാട് തങ്ങളാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗിൽ നിന്നൊരാൾ മുഖ്യമന്ത്രിയായാൽ പോലും അത്ഭുതപ്പെടാനില്ല. വകുപ്പുകൾ വിഭജിക്കുന്നതിൽ പോലും ലീഗിനാണ് മേൽക്കൈ ഉള്ളത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് മലബാറിൽ വെച്ചാണ് മന്ത്രിമാരെയും വകുപ്പുകളെയും പ്രഖ്യാപിച്ചത്. അത്തരമൊരു സർവാധിപത്യത്തിന് വഴങ്ങിക്കൊടുക്കാൻ മറ്റു ഘടകകക്ഷികൾ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാർ ചെറിയ ഭൂരിപക്ഷത്തോടെയെങ്കിലും വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലീഗിന്റെ വക്താവായി അദ്ദേഹം വിശേഷിപ്പിച്ചു. വർഗീയ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങുന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും, അത് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിനെ പിന്തുണയ്ക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനത്തിൽ വെള്ളാപ്പള്ളി അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ പലരെയും അനുവദിക്കുന്നില്ലെന്നും ഇത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. എം.വി. ജയരാജൻ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് കാര്യങ്ങൾ കൃത്യമായി നടന്നിരുന്നുവെന്നും, എന്നാൽ നിലവിലെ സംവിധാനം വിവാദങ്ങൾ സൃഷ്ടിക്കുന്നതാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Related Stories