വര്‍ഗീയ പ്രസംഗത്തിന് തൊട്ടുപിന്നാലെ വെള്ളാപ്പള്ളിയ്ക്ക് ആദരവ്, ഉദ്ഘാടനം മന്ത്രി വാസവന്, മുഖ്യപ്രഭാഷണം മന്ത്രി രാജീവ്
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ഇന്ന് കൊച്ചിയില്‍ ആദരവ് നല്‍കും. പള്ളുരുത്തി എസ്.എന്‍ ഹാളില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങ്, കോട്ടയത്ത് അദ്ദേഹം നടത്തിയ ചില വര്‍ഗീയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന്റെ പശ്ചാത്തലത്തില

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ഇന്ന് കൊച്ചിയില്‍ ആദരവ് നല്‍കും. പള്ളുരുത്തി എസ്.എന്‍ ഹാളില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങ്, കോട്ടയത്ത് അദ്ദേഹം നടത്തിയ ചില വര്‍ഗീയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന്റെ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ്.
കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന് എം.പി, എം.എല്‍.എമാരായ കെ. ബാബു, കെ.ജെ. മാക്സി, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങി ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ചര്‍ച്ചയായി കോട്ടയം പ്രസംഗം
ഈ ആദരവ് ചടങ്ങിന് തൊട്ടുമുന്‍പാണ് കോട്ടയത്ത് എസ്.എന്‍.ഡി.പി നേതൃയോഗത്തില്‍ വെള്ളാപ്പള്ളി നടേശന് സര്‍ക്കാരിനും ചില സാമുദായിക സംഘടനകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കേരള സര്‍ക്കാര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പോലുള്ളവരുടെ വാക്ക് കേട്ടാണ് ഭരിക്കുന്നതെന്നും, ഏത് നിയമം കൊണ്ടുവന്നാലും മലപ്പുറത്തിന്റെ അനുമതിയില്ലാതെ നടപ്പാക്കില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ‘അവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടന്നുകൊടുക്കുന്ന സര്‍ക്കാറാണ്’ കേരളത്തിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
കോടതി ഉത്തരവ് പ്രകാരമുള്ള സ്കൂള്‍ സമയമാറ്റത്തെ ‘സമസ്ത’ എതിര്‍ത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഓണവും ക്രിസ്മസും വെട്ടിച്ചുരുക്കി സമയം ക്രമീകരിക്കാമെന്ന് പറയുന്നവര്‍ക്ക് രാവിലെയും വൈകിട്ടും അരമണിക്കൂര്‍ മാറ്റാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് വി.എസ്. അച്യുതാനന്ദന് മുന്‍പ് പറഞ്ഞത് ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘മുസ്ലിം സമുദായം ജനസംഖ്യ വര്‍ധിപ്പിക്കുമ്പോള്‍ നമ്മള് നിയന്ത്രിച്ചാല്‍ ഇല്ലാതാവും. മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ കൂടി. അടുത്ത ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമാണ്,’ അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം ഒരു രാഷ്ട്രീയ ശക്തിയായി മാറണമെന്നും, സമുദായാംഗങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ അധികാരത്തിലെത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ‘നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മയാണ് ഇനി ആവശ്യം,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് വിവിധ രാഷ്ട്രീയ നേതാക്കളെ വേദിയിലിരുത്തി ഇന്ന് കൊച്ചിയില്‍ വെള്ളാപ്പള്ളി ആദരവ് ഏറ്റുവാങ്ങുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
