Skip to content
Kerala

നിയമസഭാ തിരഞ്ഞെടുപ്പിൽപിണറായിക്ക് ഒപ്പം നിന്നവെള്ളാപ്പള്ളിയുംകാന്തപുരം വിഭാഗവും കെ.സിക്കൊപ്പം

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ മുറുകുമ്പോൾ, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനായി കരുനീക്കി സമുദായ സംഘടനകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായി വിജയനെ പിന്തുണച്ചിരുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി

N

News Desk

Published on: 9 May 2026, 12:32 am

നിയമസഭാ തിരഞ്ഞെടുപ്പിൽപിണറായിക്ക് ഒപ്പം നിന്നവെള്ളാപ്പള്ളിയുംകാന്തപുരം വിഭാഗവും കെ.സിക്കൊപ്പം

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ മുറുകുമ്പോൾ, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനായി കരുനീക്കി സമുദായ സംഘടനകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായി വിജയനെ പിന്തുണച്ചിരുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സമസ്ത കാന്തപുരം വിഭാഗവും ഇപ്പോൾ വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.

കാന്തപുരം വിഭാഗത്തിന്റെ പിന്തുണ; ഹൈക്കമാൻഡിന് കത്തയച്ചു

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം വിഭാഗം കോൺഗ്രസ് ഹൈക്കമാൻഡിന് കത്തയച്ചു. വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിൽ തെറ്റില്ലെന്ന് കാന്തപുരം അബൂബക്കർ മുസല്യാരുടെ മകൻ ഡോ. അബ്ദുൾ ഹക്കീം അസ്ഹരിയും പ്രതികരിച്ചു.

സതീശനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി; വേണുഗോപാൽ ‘യഥാർത്ഥ ശില്പി’

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കെ.സി. വേണുഗോപാലിനായി ശക്തമായ വാദമുഖങ്ങളാണ് ഉയർത്തിയത്. യു.ഡി.എഫിന്റെ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം കെ.സി.യാണെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിലും ഭരണതന്ത്രജ്ഞതയിലും അദ്ദേഹം മികവ് തെളിയിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.  അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം കുറച്ചുനാളുകളായി ഉയർത്തിക്കൊണ്ടിരിക്കുന്നത്.  “സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്ന് പറക്കും” എന്നാണ് വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിന് മുന്നേ അഭിപ്രായപ്പെട്ടത്

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയനും എൽ.ഡി.എഫിനും വേണ്ടി പരസ്യമായി നിലകൊണ്ടവർ ഇപ്പോൾ യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വരുന്നത് പരിഹാസ്യമാണെന്ന്  സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്  യു.ഡി.എഫിനെ തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് ഭരണനേതൃത്വത്തെ നിശ്ചയിക്കാൻ എന്ത് അവകാശമാണുള്ളതെന്നാണ് ഇവരുടെ ചോദ്യം.

Related Stories