Skip to content
Kerala

ഈഴവ സമുദായത്തിന് രാഷ്ട്രീയ പാർട്ടികളിൽ അവഗണന; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

കൊല്ലം: ഈഴവ സമുദായത്തെ രാഷ്ട്രീയ പാർട്ടികൾ അവഗണിക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസും ബിജെപിയും ഈഴവരെ അവഗണിക്കുന്നു. ഈ വിഷയത്തിൽ സി.പി.എമ്മാണ് ഭേദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. ഇടതുപക

N

News Desk

Published on: 3 Feb 2025, 7:31 am

ഈഴവ സമുദായത്തിന് രാഷ്ട്രീയ പാർട്ടികളിൽ അവഗണന; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

കൊല്ലം: ഈഴവ സമുദായത്തെ രാഷ്ട്രീയ പാർട്ടികൾ അവഗണിക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസും ബിജെപിയും ഈഴവരെ അവഗണിക്കുന്നു. ഈ വിഷയത്തിൽ സി.പി.എമ്മാണ് ഭേദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.

ഇടതുപക്ഷവും ചില സ്ഥാനങ്ങളിൽ ഈഴവരെ അവഗണിക്കുന്നു. കൂടാതെ, ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റിയാൽ ഇടതുപക്ഷത്തിന് വലിയ തകർച്ചയുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ പോരായ്മകൾ വിലയിരുത്തി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.എസ്.സി അംഗത്വം പോലുള്ള കാര്യങ്ങളിൽ ഈഴവരെ പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കൊടിയേരി ബാലകൃഷ്ണന്റെ മരണശേഷം ഉചിതമായ ഒരു നേതാവിനെ കണ്ടെത്താൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ഈഴവരെ പരിഗണിക്കുന്നവർക്ക് മാത്രമേ അധികാരം ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Stories