വി.എസ്. അച്യുതാനന്ദൻ പറഞ്ഞതുപോലെ, കേരളം ഒരു മുസ്ലിം ഭൂരിപക്ഷ നാടാകും വെള്ളാപ്പള്ളി നടേശൻ
കോട്ടയം: കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് നടന്ന എസ്.എൻ.ഡി.പി. യോഗത്തിൻ്റെ നേതൃയോഗത്തിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഇത്തരത്തിൽ സംസാരിച്ചത്. എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾ മുസ്ലിം സമുദായത്തിന് അമിത പ്രാധാന്യം നൽ

കോട്ടയം: കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് നടന്ന എസ്.എൻ.ഡി.പി. യോഗത്തിൻ്റെ നേതൃയോഗത്തിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഇത്തരത്തിൽ സംസാരിച്ചത്. എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾ മുസ്ലിം സമുദായത്തിന് അമിത പ്രാധാന്യം നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പറഞ്ഞതുപോലെ, കേരളം ഒരു മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറയുന്നത് കേട്ട് മാത്രം ഭരിച്ചാൽ മതി കേരളാ ഗവൺമെൻ്റ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നുണ്ടെന്നും, അടുത്ത തിരഞ്ഞെടുപ്പിൽ അവർ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലബാറിന് പുറമെ തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കുമെന്നും, മുഖ്യമന്ത്രി സ്ഥാനമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഈഴവർ ജാതി പറഞ്ഞാൽ വിമർശനമാണ് നേരിടുന്നതെന്ന് വെള്ളാപ്പള്ളി പരാതിപ്പെട്ടു. ഈഴവർക്ക് ഏറ്റവും പ്രാധാന്യം ലഭിക്കുന്നത് “തൊഴിലുറപ്പ്” പദ്ധതിയിൽ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
