Skip to content
Kerala

ഗണ്‍മാന്‍ ചതിച്ചാശാനേ.. വീണാ ജോർജിനെ കെഎസ് യുക്കാർ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്ന് ഗണ്‍മാന്‍ അഭിലാഷ്, ‘മുൻ മൊഴി നൽകിയത് മന്ത്രിയുടെ നിർദേശപ്രകാരം’

മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടയിലെ സംഭവങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഗണ്‍മാന്‍ അഭിലാഷ് രംഗത്ത്. കെഎസ്‌യു പ്രവര്‍ത്തകര്‍ ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് താന്‍ അന്ന് മൊഴി നല്‍കിയത് വീണാ ജോര്‍ജിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണെ

N

News Desk

Published on: 20 Oct 2026, 10:36 am

ഗണ്‍മാന്‍ ചതിച്ചാശാനേ.. വീണാ ജോർജിനെ കെഎസ് യുക്കാർ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്ന് ഗണ്‍മാന്‍ അഭിലാഷ്, ‘മുൻ മൊഴി നൽകിയത് മന്ത്രിയുടെ നിർദേശപ്രകാരം’

മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടയിലെ സംഭവങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഗണ്‍മാന്‍ അഭിലാഷ് രംഗത്ത്. കെഎസ്‌യു പ്രവര്‍ത്തകര്‍ ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് താന്‍ അന്ന് മൊഴി നല്‍കിയത് വീണാ ജോര്‍ജിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണെന്നാണ് അഭിലാഷ് എസ്.ഐ.ടിക്ക് മുന്നില്‍ മൊഴിമാറ്റിയിരിക്കുന്നത്. വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍പ് റെയില്‍വേ പൊലീസിന് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ ഗണ്‍മാന്‍ തിരുത്തിപ്പറഞ്ഞിരിക്കുന്നത്. അന്നത്തെ സംഭവത്തില്‍ വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത് എന്നാണ് അഭിലാഷിന്റെ വെളിപ്പെടുത്തല്‍. ഈ പശ്ചാത്തലത്തില്‍, മൊഴി മാറ്റിയ ഗണ്‍മാന്‍ അഭിലാഷിനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്.

കരിങ്കൊടി പ്രതിഷേധത്തിനിടയില്‍ മുന്‍ മന്ത്രിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മുമ്പ് കേസെടുത്തിരുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തപ്പെട്ടതിനാല്‍ ഈ കേസില്‍ അറസ്റ്റിലായ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് 16 ദിവസത്തോളമാണ് റിമാന്‍ഡില്‍ കഴിയേണ്ടിവന്നത്. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരാണ് സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

കേസില്‍ വധശ്രമം ഉള്‍പ്പെടെയുള്ള ഗൗരവമേറിയ വകുപ്പുകള്‍ ചേര്‍ക്കാന്‍ അന്ന് നിര്‍ദേശം നല്‍കിയത് ആരാണെന്ന കാര്യവും എസ്.ഐ.ടി ഇപ്പോള്‍ വിശദമായി പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി സംഭവദിവസം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. വധശ്രമം നടന്നിട്ടില്ലെന്നും കേവലം കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടത്തിയതെന്നുമാണ് കെഎസ്‌യുവിന്റെ ആദ്യഘട്ടം മുതലുള്ള നിലപാട്.

Related Stories