ബിജെപിക്കാര്‍ പക്കാ വര്‍ഗീയ വാദികള്‍, ഡോക്ടര്‍ റോബിന്റെ ഓഡിയോ പുറത്ത് വിട്ട് വേദലക്ഷ്മി
ബിജെപിക്കായി മത്സരിച്ച ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റൊരു ബിഗ് ബോസ് താരം വേദലക്ഷ്മി രംഗത്ത്. റോബിൻ ബിജെപിയിൽ ചേർന്നതും സ്ഥാനാർത്ഥിയായതും സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണെന്നാണ് വേദലക്ഷ്മിയുടെ ആരോപണം. ഇതിന് തെളിവെന്ന രീതിയിൽ ചില ഓഡിയോ, വീഡിയോ ക്ലിപ്പുകളും ഇൻസ്റ്റാ

ബിജെപിക്കായി മത്സരിച്ച ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റൊരു ബിഗ് ബോസ് താരം വേദലക്ഷ്മി രംഗത്ത്. റോബിൻ ബിജെപിയിൽ ചേർന്നതും സ്ഥാനാർത്ഥിയായതും സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണെന്നാണ് വേദലക്ഷ്മിയുടെ ആരോപണം. ഇതിന് തെളിവെന്ന രീതിയിൽ ചില ഓഡിയോ, വീഡിയോ ക്ലിപ്പുകളും ഇൻസ്റ്റാഗ്രാമിലൂടെ വേദലക്ഷ്മി പുറത്തുവിട്ടിട്ടുണ്ട്.
ബിജെപിയെയും പാർട്ടി പ്രവർത്തകരെയും വിമർശിക്കുന്ന തരത്തിലുള്ള റോബിന്റെ ശബ്ദസന്ദേശമാണ് ഇതിൽ പ്രധാനം. ബിജെപിക്കാർ വർഗീയവാദികളാണെന്ന് പറയുന്നതും, സ്ഥാനാർത്ഥിയായാൽ ഒരു രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കുമെന്നും വ്യക്തമാക്കുന്നതുമായ ഓഡിയോ ക്ലിപ്പാണ് ഇതിലൊന്ന്. കൂടാതെ തിരഞ്ഞെടുപ്പ് കാലത്ത് 40 ലക്ഷം രൂപയുടെ ഫണ്ടുമായി ബന്ധപ്പെട്ട് ഇടപെടുന്ന മറ്റൊരു വീഡിയോയും പുറത്തുവിട്ട വേദലക്ഷ്മി, ഈ പണത്തിന്റെ സ്രോതസ്സ് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് റോബിൻ രാധാകൃഷ്ണൻ രംഗത്തെത്തി. വേദലക്ഷ്മി പുറത്തുവിട്ട ശബ്ദരേഖ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ സന്ദേശമാണെന്നാണ് റോബിൻ വ്യക്തമാക്കുന്നത്. തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നതിനെതിരെ റോബിൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
വ്യത്യസ്ത ബിഗ് ബോസ് സീസണുകളിലൂടെ ശ്രദ്ധേയരായ ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലുണ്ടായ തർക്കമാണ് ഇപ്പോൾ വലിയ നിയമ-രാഷ്ട്രീയ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
