യുഡിഎഫ് വന്നാൽ ആഭ്യന്തരം ജമാഅത്തെ ഇസ്‌ലാമിക്ക്; ബാലന്റെ പ്രസ്താവന ആർഎസ്എസ് അജണ്ടയുടെ ഔട്ട്‌സോഴ്‌സിംഗ്: വി.ഡി. സതീശൻ
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുകയെന്നും മാറാട് ആവർത്തിക്കുമെന്നുമുള്ള മുൻ മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള സംഘപരിവാർ തന്ത്രമാണ് സി.പി.എം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ആ

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുകയെന്നും മാറാട് ആവർത്തിക്കുമെന്നുമുള്ള മുൻ മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള സംഘപരിവാർ തന്ത്രമാണ് സി.പി.എം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വർഗീയതയുടെ ഗുജറാത്ത് മോഡൽ
സിപിഎം നേതൃത്വത്തിന്റെ പൂർണ്ണ അറിവോടെയാണ് ഈ പ്രചാരണമെന്നും വെള്ളാപ്പള്ളി നടേശന്റെയും എ.കെ. ബാലന്റെയും പ്രസ്താവനകൾ ഒരേ ലക്ഷ്യത്തോടെയുള്ളതാണെന്നും സതീശൻ പറഞ്ഞു. ഗുജറാത്തിൽ കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന് സംഘപരിവാർ പ്രചരിപ്പിച്ചത് പോലെയാണ് കേരളത്തിൽ യുഡിഎഫ് വന്നാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന് ബാലൻ പറയുന്നത്. ഇത് ഗുജറാത്ത് മോഡൽ വർഗീയ കാമ്പയിനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധം
നാല് പതിറ്റാണ്ടോളം ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിനൊപ്പമായിരുന്നു. അന്ന് ജമാഅത്തെ ഇസ്‌ലാമിയാണോ കേരളത്തിലെ ആഭ്യന്തരം ഭരിച്ചിരുന്നതെന്ന് സതീശൻ ചോദിച്ചു. എ.കെ. ബാലന്റെ ഈ വർഗീയ നിലപാടിനെ സിപിഎമ്മും സഖ്യകക്ഷിയായ ബിനോയ് വിശ്വവും പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനയെ എതിർത്ത ബിനോയ് വിശ്വത്തെ ‘ഉത്തരം താങ്ങുന്ന പല്ലി’ എന്ന് സിപിഎം നേതാവ് വിളിച്ചതിലൂടെ ഇടതുമുന്നണി ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
മാറാട് കേസും സി.പി.എമ്മും
മാറാട് കലാപത്തിന്റെ ചരിത്രം വിസ്മരിച്ചാണ് എ.കെ. ബാലൻ സംസാരിക്കുന്നത്. മാറാട് കേസിൽ ആകെ അറസ്റ്റ് ചെയ്യപ്പെട്ട 393 പ്രതികളിൽ 213 പേർ ആർ.എസ്.എസ്സുകാരും 78 പേർ സി.പി.എം പ്രവർത്തകരുമാണ്. സ്വന്തം അണികൾ പ്രതിപ്പട്ടികയിലുള്ള കേസിനെ മുസ്‌ലിം ഭീകരാക്രമണമായി ചിത്രീകരിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള ഭയപ്പെടുത്തൽ തന്ത്രം മാത്രമാണെന്നും സതീശൻ പറഞ്ഞു.
അമിത് ഷായുടെ ഭാഷയും എ.കെ. ബാലന്റെ ശൈലിയും ഒന്നാകുമ്പോൾ കേരളത്തിന്റെ മതേതരത്വമാണ് അപകടത്തിലാകുന്നത്. തെരഞ്ഞെടുപ്പ് തോൽവി ഭയന്നാണ് ന്യൂനപക്ഷങ്ങളെ കലാപകാരികളായി മുദ്രകുത്തി ഭൂരിപക്ഷ വോട്ട് സമാഹരിക്കാൻ സിപിഎം ശ്രമിക്കുന്നതെന്നും ഇതിനെ മതേതര കേരളം ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
