Skip to content
Kerala

ഞാന്‍ വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍, അനന്തപുരി സാക്ഷി, വി.ഡി മന്ത്രിസഭ അധികാരമേറ്റു

അനന്തപുരിയിലെ തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വടശ്ശ

N

News Desk

Published on: 18 May 2026, 11:00 am

ഞാന്‍ വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍, അനന്തപുരി സാക്ഷി, വി.ഡി മന്ത്രിസഭ അധികാരമേറ്റു

അനന്തപുരിയിലെ തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന വി.ഡി. സതീശൻ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സതീശൻ സത്യവാചകം ചൊല്ലുമ്പോൾ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനങ്ങൾ വലിയ ആവേശത്തോടെയാണ് വരവേറ്റത്.

മുഖ്യമന്ത്രിക്കു പുറമേ 21 അംഗ യു.ഡി.എഫ് മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വി.ഡി. സതീശനു പിന്നാലെ രണ്ടാമതായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും തുടർന്ന് രമേശ് ചെന്നിത്തലയും സത്യപ്രതിജ്ഞ ചെയ്തു. പുതിയ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 12 മന്ത്രിമാരും മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുമാണുള്ളത്. കൂടാതെ കേരള കോൺഗ്രസ്, ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് (ജേക്കബ്) എന്നീ ഘടകകക്ഷികളിലെ ഓരോ പ്രതിനിധികളും ഇന്ന് പുതിയ മന്ത്രിമാരായി ചുമതലയേറ്റു.

മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ വ്യത്യസ്തമായ പല കാഴ്ചകളും ശ്രദ്ധേയമായി. യു.ഡി.എഫ് മന്ത്രിമാരിൽ കെ. മുരളീധരൻ മറ്റ് അംഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. അതേസമയം, ചവറയിൽ നിന്നുള്ള എം.എൽ.എയായ ഷിബു ബേബി ജോൺ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ അദ്ദേഹത്തിന് ഇത് മന്ത്രിപദത്തിൽ രണ്ടാമൂഴമായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ വി.ഐ.പി വേദിയിലിരിക്കാതെ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയ സാധാരണക്കാരായ കാണികൾക്കൊപ്പം ജനറൽ ഗാലറിയിൽ നിന്നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ വീക്ഷിച്ചത്.

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരുടെ വൻ നിരയാണ് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്ത് എത്തിയത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങിനെത്തിയിരുന്നു. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ സന്നിഹിതനായിരുന്നു.

Related Stories