വിവി പ്രകാശിന്‍റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെകെ ലതിക
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിന്‍റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ് സി.പി.എം. നേതാവ് കെ.കെ. ലതിക പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. എന്നാൽ, ഈ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് വി.വി. പ്രകാശിന്റെ ഭാര്യയും മകളും പോളിംഗ് ബൂത്തിലെത്തി വോട

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിന്‍റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ് സി.പി.എം. നേതാവ് കെ.കെ. ലതിക പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. എന്നാൽ, ഈ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് വി.വി. പ്രകാശിന്റെ ഭാര്യയും മകളും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
പ്രകാശിന്റെ കുടുംബം വോട്ട് ചെയ്ത വാർത്തയും ചിത്രങ്ങളും പുറത്തുവന്നതിന് പിന്നാലെ, കെ.കെ. ലതികയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമായിരുന്നു. ലതികയെ വിമർശിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് രംഗത്തെത്തിയത്.
“വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് പ്രചാരണം പൊളിഞ്ഞപ്പോൾ പോസ്റ്റ് മുക്കിയത് പോലെ, ഇതും വേഗം മുക്കിക്കോളൂ” എന്നായിരുന്നു പല കമന്റുകളുടെയും ഉള്ളടക്കം. രാഷ്ട്രീയ എതിരാളികളെ താറടിച്ചു കാണിക്കാൻ വ്യാജപ്രചാരണങ്ങൾ നടത്തുന്നു എന്ന ആരോപണമാണ് ലതികയ്ക്കെതിരെ ഉയർന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
