Skip to content
Kerala

‘കുട്ടികളെ കുട്ടികളായി കാണണം ചിഞ്ചു റാണിയുടെ പരാമർശത്തോട് യോജിക്കാൻ കഴിയില്ല ‘ മന്ത്രി വി ശിവൻ കുട്ടി

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ, കൃഷിമന്ത്രി ജെ. ചിഞ്ചുറാണി നടത്തിയ പരാമർശങ്ങളോട് യോജിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. “കുട്ടികളെ കുട്ടികളായി കാണണം” എന്ന് അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്

N

News Desk

Published on: 18 Jul 2025, 11:07 am

‘കുട്ടികളെ കുട്ടികളായി കാണണം ചിഞ്ചു റാണിയുടെ പരാമർശത്തോട് യോജിക്കാൻ കഴിയില്ല ‘ മന്ത്രി വി ശിവൻ കുട്ടി

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ, കൃഷിമന്ത്രി ജെ. ചിഞ്ചുറാണി നടത്തിയ പരാമർശങ്ങളോട് യോജിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. “കുട്ടികളെ കുട്ടികളായി കാണണം” എന്ന് അദ്ദേഹം വ്യക്തമാക്കി.

കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ചിഞ്ചുറാണി നടത്തിയ പരാമർശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് വി. ശിവൻകുട്ടി തൻ്റെ നിലപാട് വ്യക്തമാക്കിയത്. “കുട്ടികളെ കുട്ടികളായി കാണണം. ചിഞ്ചു റാണിയുടെ പരാമർശത്തോട് യോജിക്കാൻ കഴിയില്ല” എന്ന് അദ്ദേഹം പറഞ്ഞു.

മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ, അധ്യാപകരെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും, വിദ്യാർത്ഥി സഹപാഠികൾ വിലക്കിയിട്ടും ഷെഡിന് മുകളിൽ വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമെന്നും മന്ത്രി ജെ. ചിഞ്ചുറാണി നേരത്തെ പ്രസംഗിച്ചിരുന്നു.

Related Stories