‘നേതൃത്വത്തെ അണികൾ തിരുത്തണം’; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു, ചടങ്ങിന് സാക്ഷിയായി വന്‍ ജനാവലി
സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണന്റെ വിവാദ പുസ്തകം ‘നേതൃത്വത്തെ അണികൾ തിരുത്തണം’ കണ്ണൂരിൽ പ്രകാശനം ചെയ്തു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങിൽ വലിയ ജനപങ്കാളിത്തം ഉണ്ടായെങ്കിലും, സിപിഐഎം പ്രവർത്തകർ പ

സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണന്റെ വിവാദ പുസ്തകം ‘നേതൃത്വത്തെ അണികൾ തിരുത്തണം’ കണ്ണൂരിൽ പ്രകാശനം ചെയ്തു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങിൽ വലിയ ജനപങ്കാളിത്തം ഉണ്ടായെങ്കിലും, സിപിഐഎം പ്രവർത്തകർ പ്രതിഷേധത്തിന് മുതിരുമെന്ന സൂചനയെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കനത്ത സുരക്ഷയാണ് പ്രകാശന ചടങ്ങിന് ഒരുക്കിയിരുന്നത്.
പാർട്ടിക്കുള്ളിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് വി. കുഞ്ഞികൃഷ്ണൻ ചടങ്ങിൽ വ്യക്തമാക്കി. രക്തസാക്ഷി ഫണ്ട് അപഹരിച്ചവരും ഫണ്ട് പിരിവിൽ തിരിമറി നടത്തിയവരും നേതൃസ്ഥാനത്ത് തുടരുന്നത് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ കെട്ടിട നിർമ്മാണ ഫണ്ടിലും തിരഞ്ഞെടുപ്പ് ഫണ്ടിലും നടന്ന കൃത്യമായ കണക്കുകൾ നിരത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70.5 ലക്ഷം രൂപയുടെ കണക്ക് പാർട്ടി ബോധ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിമർശനം ഉന്നയിച്ചപ്പോൾ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പാർട്ടി ശ്രമിച്ചതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. തന്നെ മോശക്കാരനായി ചിത്രീകരിക്കാൻ നവമാധ്യമങ്ങൾ വഴി അശ്ലീല സന്ദേശങ്ങളും തേജോവധം ചെയ്യുന്ന ക്യാംപെയ്നുകളും നടന്നതായും അദ്ദേഹം ആരോപിച്ചു. ചടങ്ങിൽ ആളുകൾ വരുന്നത് തടയാൻ പാർട്ടി തലത്തിൽ നീക്കങ്ങൾ ഉണ്ടായെന്നും ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തതിനാലാണ് നേതൃത്വം അക്രമത്തിന്റെ പാത സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിലെ പാർട്ടിയുടെ തകർച്ച ഓർമ്മിപ്പിച്ചുകൊണ്ട്, അണികൾ നേതൃത്വത്തിന്റെ തെറ്റുകൾ തിരുത്താൻ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആശയപരമായ വിയോജിപ്പില്ലെന്നും എന്നാൽ ജനങ്ങളിൽ നിന്ന് പിരിക്കുന്ന പണത്തിന് കൃത്യമായ കണക്ക് വേണമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. വ്യാജ രസീതുകൾ അച്ചടിച്ചാണ് ഓഡിറ്റ് നടത്തിയതെന്നും രക്തസാക്ഷി ഫണ്ട് പോലും അപഹരിക്കപ്പെട്ടുവെന്നും ആരോപിച്ച അദ്ദേഹം, തനിക്കെതിരെ കേസ് എടുക്കാൻ നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് വി. കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കുഞ്ഞികൃഷ്ണന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചിരുന്നു. ടി.ഐ. മധുസൂദനൻ എംഎൽഎയെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും യഥാർത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണനെന്നും ആരോപിച്ചാണ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയത്. എന്നാൽ, താൻ പുറത്തുവന്നാലും പാർട്ടിയെ സ്നേഹിക്കുന്ന ആളാണെന്നും പാർട്ടി നിലനിൽക്കാൻ തിരുത്തൽ അത്യാവശ്യമാണെന്നുമാണ് കുഞ്ഞികൃഷ്ണന്റെ പക്ഷം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
