Skip to content
Kerala

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ മുഖ്യമന്ത്രി, പറഞ്ഞത് ആരും പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍, സതീശന്‍

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമീപകാല വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വെള്ളാപ്പള്ളി നടേശന്‍ പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ തിരക്കഥയാണെന്നും, മുഖ്യമന്ത്രി തന്നെ പറയിപ്പിക്കുന്

N

News Desk

Published on: 20 Jul 2025, 5:00 pm

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ മുഖ്യമന്ത്രി, പറഞ്ഞത് ആരും പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍, സതീശന്‍

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമീപകാല വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വെള്ളാപ്പള്ളി നടേശന്‍ പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ തിരക്കഥയാണെന്നും, മുഖ്യമന്ത്രി തന്നെ പറയിപ്പിക്കുന്ന കാര്യങ്ങളാണ് വെള്ളാപ്പള്ളി പറയുന്നതെന്നും സതീശന്‍ ആരോപിച്ചു.

‘ഒരു മത-സാമുദായിക നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി പറയുന്നത്. ഇത് മുഖ്യമന്ത്രിയുടെ നരേറ്റീവാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം പ്രസ്താവനകളില്‍ നിന്ന് എല്ലാ സാമുദായിക നേതാക്കളും പിന്മാറണം. ശ്രീനാരായണ ഗുരുദേവന്‍ പഠിപ്പിച്ചതിന് വിരുദ്ധമായ കാര്യങ്ങളാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്,’ കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം, വെള്ളാപ്പള്ളിയെ ആദരിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് എം.എല്‍.എയായ കെ. ബാബു പങ്കെടുത്തതിനെയും പ്രശംസിച്ചതിനെയും കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ‘ഭിന്നിപ്പിക്കുന്ന വിദ്വേഷത്തിന്റെ പ്രചാരണം ആര് നടത്തിയാലും ഞങ്ങള്‍ അതിനെ ശക്തമായി ചോദ്യം ചെയ്യും. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല,’ സതീശന്‍ വ്യക്തമാക്കി.

മുതിര്‍ന്ന സിപിഎം മന്ത്രിമാര്‍ വെള്ളാപ്പള്ളിയെ വേദിയില്‍ പ്രശംസിക്കുകയും, പാര്‍ട്ടി പത്രം അദ്ദേഹത്തിന്റെ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ മറച്ചുവെക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ആരോപണത്തിന്റെ കുന്തമുന മുഖ്യമന്ത്രിക്ക് നേരെ തിരിച്ചിരിക്കുന്നത്. ഇത് വിവാദങ്ങള്‍ക്ക് പുതിയ രാഷ്ട്രീയ മാനം നല്‍കിയിരിക്കുകയാണ്.

Related Stories