Skip to content
Kerala

മുതലാളിമാർ മാത്രമല്ല, റിപ്പോർട്ടറിലെ മാധ്യമ പ്രവർത്തകരും ‘കള്ളന് കഞ്ഞിവെക്കുന്നവർ’, വെളിപ്പെടുത്തലുമായി ഫിറോസ് എംഎല്‍എ,

റിപ്പോര്‍ട്ടര്‍ ടിവി മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എംഎല്‍എ രംഗത്ത്. റിപ്പോര്‍ട്ടറിന്റെ മുതലാളിമാരാണ് കുഴപ്പക്കാരെന്നും ജോലിക്കാര്‍ ഹരിശ്ചന്ദ്രന്‍മാരാണെന്നുമുള്ള ഒരു വിഭാഗത്തിന്റെ വാദമാണ് ഫിറോസ് ചോദ്യം ചെയ്യുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഫിറ

N

News Desk

Published on: 17 Sept 2026, 5:49 pm

മുതലാളിമാർ മാത്രമല്ല, റിപ്പോർട്ടറിലെ മാധ്യമ പ്രവർത്തകരും ‘കള്ളന് കഞ്ഞിവെക്കുന്നവർ’, വെളിപ്പെടുത്തലുമായി ഫിറോസ് എംഎല്‍എ,

റിപ്പോര്‍ട്ടര്‍ ടിവി മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എംഎല്‍എ രംഗത്ത്. റിപ്പോര്‍ട്ടറിന്റെ മുതലാളിമാരാണ് കുഴപ്പക്കാരെന്നും ജോലിക്കാര്‍ ഹരിശ്ചന്ദ്രന്‍മാരാണെന്നുമുള്ള ഒരു വിഭാഗത്തിന്റെ വാദമാണ് ഫിറോസ് ചോദ്യം ചെയ്യുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഫിറോസിന്റെ തുറന്ന് പറച്ചില്‍.

താനൂര്‍ പോലീസ് സ്റ്റേഷനില്‍ താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡാന്‍സാഫ് അംഗങ്ങള്‍ക്കും പോലീസിനുമെതിരെ ശക്തമായ സമരങ്ങള്‍ നടന്നപ്പോള്‍, എല്ലാ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയെങ്കിലും റിപ്പോര്‍ട്ടര്‍ ടി.വി സ്വീകരിച്ചത് തികച്ചും വ്യത്യസ്തമായ നിലപാടായിരുന്നു. കസ്റ്റഡി മരണത്തേക്കാള്‍ ഉപരിയായി, അന്ന് ഡിവൈഎസ്പിയായിരുന്ന ബെന്നിക്കെതിരെയായിരുന്നു ചാനലിന്റെ മുഴുവന്‍ കുന്തമുനയും. സമരത്തില്‍ പ്രസംഗിക്കാന്‍ എത്തിയവരോടെല്ലാം ബെന്നിക്കെതിരെ സംസാരിക്കാന്‍ ചാനല്‍ പ്രവര്‍ത്തകര്‍ നിരന്തരം പ്രോത്സാഹനം നല്‍കി.

പിന്നീടാണ് ഈ ശത്രുതയുടെ യഥാര്‍ത്ഥ കാരണം പുറത്തുവന്നത്. മുട്ടില്‍ മരംമുറിക്കേസില്‍ ചാനല്‍ മുതലാളി ആന്റോ അഗസ്റ്റിനും സഹോദരങ്ങള്‍ക്കുമെതിരെ ശക്തമായ അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കിയ ഉദ്യോഗസ്ഥനായിരുന്നു ബെന്നി. അതുകൊണ്ടുതന്നെ, താമിര്‍ ജിഫ്രിയുടെ ദാരുണമായ കൊലപാതകമല്ല, മറിച്ച് മരംമുറിക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനോടുള്ള വ്യക്തിപരമായ പക തീര്‍ക്കുകയായിരുന്നു റിപ്പോര്‍ട്ടര്‍ ടി.വി ചെയ്തത്.

മെസ്സിയുടെ പേരില്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ചാനല്‍ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ താമിര്‍ ജിഫ്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡുകള്‍ കണ്ടെടുത്തെന്ന വാര്‍ത്ത കൂടി ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇത് മാധ്യമപ്രവര്‍ത്തകരുടെ നിഷ്‌കളങ്കമായ അന്വേഷണാത്മക പത്രപ്രവര്‍ത്തനമായിരുന്നില്ലെന്നും, പകരം ക്രിമിനല്‍ പശ്ചാത്തലമുള്ള മുതലാളിമാരുടെ വ്യക്തിപരമായ വിദ്വേഷവും താല്‍പ്പര്യങ്ങളും നടപ്പിലാക്കാന്‍ മാധ്യമത്തെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നുമാണ് പി.കെ. ഫിറോസ് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

Related Stories