ഇസ്രായേലിന്റെ പേര് പറയാന്‍ പോലും ഭയം, ദോഹ ആക്രമണത്തെ അപലപിച്ച് യുഎന്‍ രക്ഷാ സമിതി
ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. ആക്രമണത്തിൽ ഇസ്രായേലിനെ നേരിട്ട് പരാമർശിക്കാതെയാണ് സമിതിയുടെ പ്രസ്താവന. അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളും പ്രസ്താവനയെ പിന്തുണച്ചു. യുഎൻ രക്ഷാസമിതിയുടെ പ്രസ്താവനയിലെ പ്രധാന കാര്യങ്ങൾ: സെപ്റ്റംബർ 9-ന് ദോഹയിൽ നടന്ന ആക്രമണ

ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. ആക്രമണത്തിൽ ഇസ്രായേലിനെ നേരിട്ട് പരാമർശിക്കാതെയാണ് സമിതിയുടെ പ്രസ്താവന. അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളും പ്രസ്താവനയെ പിന്തുണച്ചു.
യുഎൻ രക്ഷാസമിതിയുടെ പ്രസ്താവനയിലെ പ്രധാന കാര്യങ്ങൾ:
- സെപ്റ്റംബർ 9-ന് ദോഹയിൽ നടന്ന ആക്രമണത്തെ അപലപിക്കുന്നു.
- സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.
- ഖത്തറിന് പൂർണ്ണമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.
- ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അനുസരിച്ച് ഖത്തറിന്റെ പരമാധികാരത്തിനും അതിർത്തി സംരക്ഷണത്തിനും പിന്തുണ നൽകുന്നു.
- ഈജിപ്തിനും യുഎസിനും ഒപ്പം ഖത്തർ മേഖലയിൽ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ പ്രസ്താവന അനുസ്മരിച്ചു.
- ഹമാസിന്റെ കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും ഉടനടി മോചിപ്പിക്കണമെന്ന് രക്ഷാസമിതി ആവശ്യപ്പെട്ടു.
- ഗാസയിലെ യുദ്ധവും ദുരിതവും അവസാനിപ്പിക്കുന്നതിന് മുൻഗണന നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ പ്രസ്താവന യു.കെയും ഫ്രാൻസും ചേർന്നാണ് തയ്യാറാക്കിയത്. ദോഹയിലെ ആക്രമണത്തെ അപലപിക്കുമ്പോഴും, ഇസ്രായേലിനെ പ്രസ്താവനയിൽ എവിടെയും പേരെടുത്ത് പറഞ്ഞിട്ടില്ല.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 5 days ago
