പി.വി അൻവറും സി.കെ ജാനുവും യുഡിഎഫിൽ; വിഷ്ണുപുരത്തിന്‍റെ കാര്യത്തില്‍ കണ്‍ഫ്യൂഷന്‍
രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന മുന്നണി മാറ്റത്തിന് ഒടുവിൽ തീരുമാനമായി. പി.വി അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനിച്ചു. കൊച്ചിയിൽ നടന്ന യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഈ നിർണ്ണായക പ്രഖ്യാ

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന മുന്നണി മാറ്റത്തിന് ഒടുവിൽ തീരുമാനമായി. പി.വി അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനിച്ചു.
കൊച്ചിയിൽ നടന്ന യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇവർക്ക് പുറമെ വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെയും അസോസിയേറ്റ് അംഗങ്ങളായി മുന്നണിയിൽ ഉൾപ്പെടുത്തിയെന്ന് സതീശന്‍ പ്രഖ്യാപിച്ചെങ്കിലും അത് നിഷേധിച്ച് വിഷ്ണുപരം തന്നെ രംഗത്തെത്തി.
നിലവിൽ എൻഡിഎയുടെ ഭാഗമായിരുന്ന സി.കെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും മുന്നണി വിട്ട് യുഡിഎഫിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് രേഖാമൂലം കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അസോസിയേറ്റ് അംഗങ്ങളായി പരിഗണിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പാർട്ടികൾക്ക് എങ്ങനെ പിന്തുണ നൽകാനാകുമെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വിശദമായ ചർച്ചകൾ നടക്കുമെന്നും സതീശൻ വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മികച്ച വിജയത്തിന് പിന്നാലെ ചേർന്ന ആദ്യ യോഗമായിരുന്നു കൊച്ചിയിലേത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കൊപ്പം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണപരമായ പദവികൾ പങ്കുവെക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. മുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ ഉടൻ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് യോഗത്തിന്റെ തീരുമാനം.
അതേസമയം, മുന്നണി വിപുലീകരണത്തെക്കുറിച്ച് ഘടകകക്ഷികൾക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. മുന്നണി വിപുലീകരിക്കുന്നതിനേക്കാൾ ഇപ്പോൾ വേണ്ടത് യുഡിഎഫിന്റെ അടിത്തറ ഭദ്രമാക്കുക എന്നതാണെന്ന് പി.ജെ ജോസഫ് യോഗത്തിൽ പ്രതികരിച്ചു. ജോസ് കെ. മാണി ഉൾപ്പെടെയുള്ളവരുടെ മുന്നണി പ്രവേശനം സംബന്ധിച്ചും യോഗത്തിൽ സൂചനകളുണ്ടായെങ്കിലും അസോസിയേറ്റ് അംഗങ്ങളുടെ കാര്യത്തിലാണ് നിലവിൽ അന്തിമ തീരുമാനമായത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
