Skip to content
Kerala

യുഡിഎഫ് അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകട്ടെ; ആവശ്യവുമായി കാന്തപുരം വിഭാഗം നേതാവ്

കേരളത്തില്‍ യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ ആദ്യത്തെ രണ്ട് വർഷം പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം വിഭാഗം നേതാവ് അഡ്വ. മുഹമ്മദ് ഷംവീൽ നൂറാനി രംഗത്ത്. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് എപ്പോഴും ഉപമുഖ്യമന്ത്രി പദം നൽകി തൃപ്തിപ്പെടുത്തുന്നത് അവഹേളനത

N

News Desk

Published on: 2 May 2026, 3:22 pm

യുഡിഎഫ് അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകട്ടെ; ആവശ്യവുമായി കാന്തപുരം വിഭാഗം നേതാവ്

കേരളത്തില്‍ യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ ആദ്യത്തെ രണ്ട് വർഷം പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം വിഭാഗം നേതാവ് അഡ്വ. മുഹമ്മദ് ഷംവീൽ നൂറാനി രംഗത്ത്. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് എപ്പോഴും ഉപമുഖ്യമന്ത്രി പദം നൽകി തൃപ്തിപ്പെടുത്തുന്നത് അവഹേളനത്തിന് തുല്യമാണെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മുന്നണിയിലെ ഏത് സ്ഥാനാർത്ഥിക്ക് വേണ്ടിയും സാമ്പത്തികമായും ശാരീരികമായും ഏറ്റവും കൂടുതൽ അധ്വാനിക്കുന്നത് മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുൻപ് വിദ്വേഷം പ്രചരിപ്പിച്ചിരുന്ന സന്ദീപ് വാര്യർക്ക് പോലും ‘സന്ദീപ് ഇച്ഛ’ എന്ന് നാമകരണം നൽകി സ്വീകരിച്ചത് ലീഗ് മുന്നണിയോട് കാണിക്കുന്ന കൂറിന്റെ അടയാളമാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പദം കോൺഗ്രസിന് മാത്രം അവകാശപ്പെട്ടതാണെന്ന രീതി മാറണമെന്നും നൂറാനി ആവശ്യപ്പെട്ടു.

എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമാണെങ്കിൽ ആദ്യ രണ്ട് വർഷം കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രി പദം നൽകുന്നത് നീതിയുക്തമായ തീരുമാനമായിരിക്കും. ഭരണഘടനാപരമായ അധികാരങ്ങളില്ലാത്ത ഉപമുഖ്യമന്ത്രി പദവി കൊണ്ട് ലീഗിനെ ഒതുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കുറിച്ചു.

കാന്തപുരം വിഭാഗം നേതാവിൽ നിന്നുള്ള ഈ പരസ്യ പ്രതികരണം യുഡിഎഫിനുള്ളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. മുന്നണിയിലെ അധികാര പങ്കാളിത്തത്തെക്കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ഗൗരവകരമായ ചർച്ചകൾക്ക് ഈ കുറിപ്പ് കാരണമായേക്കും.

Related Stories