Skip to content
Kerala

പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് അടൂർ പ്രകാശ്

കേന്ദ്ര സർക്കാരുമായി കരാറൊപ്പിട്ട പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ പദ്ധതി ഏതൊക്കെ സ്കൂളുകളിലാണ് നടപ്പാക്കേണ്ടത് എന്നത് പുതിയ യുഡിഎഫ് സർക്കാർ വിശദമായി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. കേന്ദ്ര

N

News Desk

Published on: 30 Jul 2026, 8:40 pm

പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് അടൂർ പ്രകാശ്

കേന്ദ്ര സർക്കാരുമായി കരാറൊപ്പിട്ട പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ പദ്ധതി ഏതൊക്കെ സ്കൂളുകളിലാണ് നടപ്പാക്കേണ്ടത് എന്നത് പുതിയ യുഡിഎഫ് സർക്കാർ വിശദമായി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭ്യമാകേണ്ട ഫണ്ടുകൾ പൂർണമായി വാങ്ങിയെടുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. കരാറിൽ നിന്ന് ഇനി പിന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിഷയം ചർച്ചയായത്. ഇതിനുപുറമെ, പുതിയ മദ്യനയം രൂപീകരിക്കുന്നതിനായി പ്രത്യേക ഉപസമിതിയെ നിയോഗിക്കാനും എൽഡിഎഫ് ഭരണകാലത്ത് ചുമതലയേറ്റ ബോർഡ്-കോർപറേഷൻ ഭാരവാഹികൾ രാജി വെച്ചു ഒഴിയണമെന്ന് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.

അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്തെത്തി. വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമാണിതെന്നും അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ പദ്ധതിയെ എതിർത്ത കോൺഗ്രസും മുസ്ലിം ലീഗും നിലവിലെ നിലപാടിൽ വ്യക്തത വരുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

അതോടൊപ്പം, ലഹരിക്കെതിരെ ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പ്രചാരണം വൻ വിജയമാണെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. ലഹരി വിരുദ്ധ പോരാട്ടത്തിൽ ആഭ്യന്തര വകുപ്പിന്റെ ഇടപെടലുകളെ അഭിനന്ദിച്ച നേതാക്കൾ, ഈ കാമ്പയിൻ സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ സഹായിച്ചതായും ചൂണ്ടിക്കാട്ടി.

Related Stories