Skip to content
Kerala

യു.കെ. സലീം വധക്കേസ്: സിപിഎം ഗൂഢാലോചനയെന്ന ആരോപണം ശക്തമാകുന്നു; എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

തലശ്ശേരി ഉസ്സന്‍മെട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലീം വധക്കേസില്‍ പ്രതികളായിരുന്ന എസ്ഡിപിഐ/എന്‍ഡിഎഫ് പ്രവര്‍ത്തകരെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. 2008 ജൂലൈ 23-നായിരുന്നു സലീം കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ പോസ്റ്ററിന് മുകളില്‍ എന്‍ഡിഎഫ് പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട ത

N

News Desk

Published on: 6 Apr 2026, 4:23 pm

യു.കെ. സലീം വധക്കേസ്: സിപിഎം ഗൂഢാലോചനയെന്ന ആരോപണം ശക്തമാകുന്നു; എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

തലശ്ശേരി ഉസ്സന്‍മെട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലീം വധക്കേസില്‍ പ്രതികളായിരുന്ന എസ്ഡിപിഐ/എന്‍ഡിഎഫ് പ്രവര്‍ത്തകരെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. 2008 ജൂലൈ 23-നായിരുന്നു സലീം കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ പോസ്റ്ററിന് മുകളില്‍ എന്‍ഡിഎഫ് പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പോലീസ് കേസ്. എന്നാല്‍, കൊലപാതകത്തിന് പിന്നില്‍ സിപിഎം തന്നെയാണെന്ന് സലീമിന്റെ പിതാവ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

ഈ കേസിന് 2006-ലെ പ്രമാദമായ ഫസല്‍ വധക്കേസുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്. പത്രവിതരണക്കാരനായിരുന്ന ഫസലിനെ 2006 ഒക്ടോബര്‍ 22-ന് തലശ്ശേരി സൈദാര്‍പള്ളിക്ക് സമീപം വെച്ച് 21-ലധികം വെട്ടുകള്‍ ഏല്‍പ്പിച്ചാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയാളികള്‍ ഫസലിന്റെ രക്തം പുരണ്ട തൂവാല ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എന്ന് വരെ അന്ന് ആരോപണമുയര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ ആര്‍എസ്എസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഈ കേസ് പിന്നീട് സിബിഐ ഏറ്റെടുത്തതോടെയാണ് സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പങ്ക് പുറത്തുവന്നത്.

ഫസല്‍ വധക്കേസിലെ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാമായിരുന്ന സലീമും സുഹൃത്തുക്കളും സിപിഎം നേതൃത്വത്തിന് എതിരെ തിരിഞ്ഞതാണ് സലീമിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. ഫസല്‍ വധത്തിലെ സിപിഎം പങ്ക് പുറംലോകം അറിയുമെന്ന് ഭയന്നാണ് സലീമിനെ കൊലപ്പെടുത്തിയതെന്ന ആരോപണമാണ് സലീമിന്റെ പിതാവ് ഉയര്‍ത്തിയത്. സലീമിനെ കൂടാതെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന റഹീസിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയതും ദുരൂഹതയുണര്‍ത്തുന്നു. ഫസലിന്റെ മരണം സംബന്ധിച്ച വിവരങ്ങള്‍ റഹീസിനും അറിയാമായിരുന്നു എന്ന് ആരോപണമുണ്ട്.

കൊലപാതകം നടത്തുക, അത് വര്‍ഗീയ കലാപങ്ങളിലേക്ക് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുക, പിന്നീട് കേസ് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുക തുടങ്ങിയ രീതികളാണ് സിപിഎം പിന്തുടരുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നിരപരാധികളായ എന്‍ഡിഎഫ് പ്രവര്‍ത്തകരെ കേസില്‍ കുടുക്കി യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള സിപിഎം നീക്കത്തിനേറ്റ തിരിച്ചടിയായാണ് ഈ കോടതി വിധിയെ വിലയിരുത്തുന്നത്.

Related Stories