പോലീസിലും രക്ഷയില്ല, എസ്പി മോശം സന്ദേശങ്ങള്‍ അയച്ചു; പരാതിയുമായി വനിതാ എസ്ഐമാര്‍
തിരുവനന്തപുരം: കേരള പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമ പരാതി. മോശം സന്ദേശങ്ങള്‍ അയച്ച് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് രണ്ട് വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍ (എസ്ഐമാര്‍) പോലീസ് സൂപ്രണ്ടിനെതിരെ (എസ്പി) ഡിഐജി അജിതാ ബീഗത്തിന് പരാതി നല്കി. പരാതിയെത്തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥരുടെ മൊഴി

തിരുവനന്തപുരം: കേരള പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമ പരാതി. മോശം സന്ദേശങ്ങള്‍ അയച്ച് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് രണ്ട് വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍ (എസ്ഐമാര്‍) പോലീസ് സൂപ്രണ്ടിനെതിരെ (എസ്പി) ഡിഐജി അജിതാ ബീഗത്തിന് പരാതി നല്കി.
പരാതിയെത്തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ഡിഐജി ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.
ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്കി.
നേരത്തെ ജില്ലാ പോലീസ് മേധാവിയായിരുന്നതും ഇപ്പോള്‍ തലസ്ഥാനത്ത് ഒരു പ്രധാന പദവി വഹിക്കുന്നതുമായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. നേരിട്ട് എസ്ഐമാരായി സേനയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥരാണ് പരാതിക്കാര്‍. ഇവര്‍ പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും തെളിവായി കൈമാറിയിട്ടുണ്ട്. അന്വേഷണത്തില്‍ ഉദ്യോഗസ്ഥന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശനമായ വകുപ്പുതല നടപടികള്‍ നേരിടേണ്ടിവരും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
